കോഴിക്കോട് വെള്ളമാടിക്കുന്നിൽ മിന്നൽ; മുപ്പതോളം വീടുകളിൽ വ്യാപക നാശനഷ്ടം

കോഴിക്കോട്: കോഴിക്കോട് വെള്ളമാടിക്കുന്നിൽ ഇടിമിന്നലേറ്റ് വീടുകളിൽ വ്യാപക നാശനഷ്ടം. മുപ്പതോളം വീടുകളിലാണ് നാശനഷ്ടമുണ്ടായത്. രണ്ടാഴ്ച മുൻപ് വീടുകൾക്ക് തൊട്ടടുത്തായി ടവ സ്ഥാപിച്ചുരുന്നു. ഇതാണ് മിന്നലേൽക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ നിന്ന് ടവർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്കും മുഖ്യമന്ത്രിക്കും നാട്ടുകാർ പരാതി നൽകി.
ഇന്നലെ വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും മിന്നലുമുണ്ടായിരുന്നു. വെള്ളിമാടുകുന്നിലെ നിർമൽ റസിഡൻസ് അസോസിയേഷനിലുള്ള വീടുകളിലാണ് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലൈറ്റ്, ഫാൻ, എസി, ടിവി തുടങ്ങി ഗൃഹ ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. വീടുകളുടെ ഭിത്തികൾക്കും വിള്ളലുകളുണ്ടായി.
മിന്നലേറ്റതോടെ പരിഭ്രാന്തരായെന്നും നാട്ടുകാർ പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണോ ജനവാസ മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന ടവറിർ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.








0 comments