എസ്എംഎ രോഗികളുടെ മരുന്ന് മാറ്റിയത് നിസാരസംഭവമല്ല, ആരോഗ്യമന്ത്രിയുടെ അനാസ്ഥ ഞെട്ടിക്കുന്നത് : പിണറായി വിജയൻ

തിരുവനന്തപുരം : സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികളുടെ മരുന്ന് മാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസാരമായി കാണാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രിയുടെ അനാസ്ഥ ഞെട്ടിക്കുന്നതും ക്രൂരവുമാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ കേരളത്തിലെ ആരോഗ്യരംഗം പൂർണമായും തകർന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും കുറ്റക്കാർക്കെതിരെ കർക്കശമായ നടപടി കൈക്കൊള്ളണമെന്നുംഅദ്ദേഹം പറഞ്ഞു.
മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസാരമായി കാണാൻ കഴിയുന്ന ഒന്നല്ല. ദീർഘകാലമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ട മരുന്നുകൾ നൽകി രാജ്യത്തിനുതന്നെ മാതൃകയായിരുന്ന പദ്ധതികളെയാണ് തകിടം മറിച്ചിരിക്കുന്നത്. വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെടുകയുണ്ടായി. പതിവുപോലെ, വളരെ നിരുത്തരവാദപരമായാണ് അദ്ദേഹം ഈ വിഷയത്തെയും കൈകാര്യം ചെയ്യുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.








0 comments