ഏഷ്യൻ പാരാ ഗെയിംസ്: വനിതകളുടെ 200 മീറ്ററിൽ പ്രീതി പാലിന് വെള്ളി

പ്രീതി പാൽ| Photo: X
ന്യൂഡൽഹി : ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാനമായി പ്രീതി പാലിന്റെ വെള്ളി മെഡൽ നേട്ടം. വനിതകളുടെ 200 മീറ്റർ ടി35 വിഭാഗത്തിൽ 29.53 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പ്രീതി രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
മികച്ച പ്രകടനത്തിലൂടെ ഫിനിഷ് ചെയ്ത പ്രീതി വെള്ളി മെഡൽ ഉറപ്പിച്ചപ്പോൾ ചൈനയുടെ ഷൗ സിയ സ്വർണം നേടി. 28.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഷൗ സിയ ഗെയിംസ് റെക്കോഡോടെയാണ് ഒന്നാമതെത്തിയത്.
വനിതകളുടെ ടി35 വിഭാഗത്തിലെ മത്സരത്തിൽ പ്രീതിയുടെ നേട്ടം ഇന്ത്യയുടെ മെഡൽ പട്ടികയിലേക്ക് മറ്റൊരു വെള്ളി കൂടി ചേർത്തു.








0 comments