Deshabhimani

ഏഷ്യൻ പാരാ ഗെയിംസ്: നീന്തലിൽ നിരഞ്ജൻ മുകുന്ദന് വെങ്കലം

niranjan

നിരഞ്ജൻ മുകുന്ദൻ| Photo: X

വെബ് ഡെസ്ക്

Published on Oct 20, 2026, 04:47 PM | 1 min read

ന്യൂഡൽഹി : ഏഷ്യൻ പാരാ ഗെയിംസിൽ നീന്തലിൽ ഇന്ത്യയുടെ നിരഞ്ജൻ മുകുന്ദന് വെങ്കലം. പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത മെഡ്‌ലി എസ്‌എം7 ഫൈനലിൽ 2 മിനിറ്റ് 57.01 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം മൂന്നാം സ്ഥാനം നേടിയത്.


ചൈനയുടെ ഷാങ് യിലോങ് 2 മിനിറ്റ് 37.69 സെക്കൻഡിൽ ഏഷ്യൻ റെക്കോഡോടെ സ്വർണം നേടി. ഫിലിപ്പീൻസിന്റെ ഏർണി ഗാവിലൻ 2 മിനിറ്റ് 52.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി സ്വന്തമാക്കി.


ഇന്ത്യൻ താരം സുയാഷ് നാരായൺ ജാദവും ഫൈനലിൽ മത്സരിച്ചു. 3 മിനിറ്റ് 3.40 സെക്കൻഡിൽ ഫിനിഷ് ചെയ്ത സുയാഷ് അഞ്ചാം സ്ഥാനത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home