Deshabhimani

സ്പായിൽ 16കാരിക്ക് പീഡനം: തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

anuroop health inspector kovalam spa case

അനുരൂപ്

വെബ് ഡെസ്ക്

Published on Oct 20, 2026, 04:39 PM | 1 min read

തിരുവനന്തപുരം: കോവളത്ത് പെണ്‍കുട്ടിയെ സ്‌പായിലെത്തിച്ച്‌ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് ആണ് അറസ്റ്റിലായത്. സ്പായിലെ ബിനാമി ഇടപാട് തെളിഞ്ഞതോടെയാണ് നടപടി. പിടിയിലായതോടെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.


തിരുവനന്തപുരം കോർപറേഷൻ ഉള്ളൂർ സോണൽ ഓഫീസിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറാണ്. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികൾ ഇയാളുമായി ഫോൺ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഹെൽത്ത്‌ ഇൻസ്‌പെക്ടറെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. ഇയാളുടെ ബാങ്ക്‌ ഇടപാടുകൾ, ഫോൺ രേഖകൾ ഉൾപ്പെടെ പൊലീസ്‌ പരിശോധിക്കുന്നുണ്ട്.


കോവളത്തെ സ്പായിൽ ആന്ധ്രാ സ്വദേശിയായ 16കാരിയാണ് പീഡനത്തിനിരയായത്. അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ഇതേ സ്‌പാകളിൽ ജീവനക്കാരായ ചെറിയമ്മയും ഭർത്താവുമാണ്‌ സ്‌പാ ഉടമകൾക്ക്‌ കൈമാറിയത്‌. ഇരുവരും അനാശാസ്യപ്രവൃത്തികൾക്ക്‌ നേതൃത്വം നൽകുന്നവരാണെന്നും പൊലീസ്‌ പറഞ്ഞു.


ദക്ഷിണമേഖലാ ഐജി ആർ നിശാന്തിനിയുടെ മേൽനോട്ടത്തിൽ ഫോർട്ട്‌ എസിപി പ്രദീപ്‌, കോവളം സിഐ ശ്രീകുമാർ, സൈബർ സെൽ, നർകോട്ടിക്‌ സെൽ, വനിതാ പൊലീസ്‌ ഉൾപ്പെട്ട ഒമ്പതംഗ സംഘമാണ്‌ നിലവിൽ കേസിൽ അന്വേഷണം നടത്തുന്നത്. അനുരൂപ് ഉൾപ്പെടെ അഞ്ച് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മറ്റ് നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


കോവളത്തെ ‘കേരള സ്‌പാ’ ഉടമ ആലപ്പുഴ മാവേലിക്കര നൂറനാട് നടുവിലെമുറി നയനവീട്ടിൽ സജിത്ത് കുമാർ (47), ‘ഡ്രീംസ് സ്പാ’ ഉടമ പൂവാർ ആശുപത്രി ജങ്‌ഷൻ സാഫല്യംവീട്ടിൽ എം എസ് നിശാന്ത് (46), ആന്ധ്ര സ്വദേശിനിയായ 16കാരിയുടെ മാതൃസഹോദരി നാഗലക്ഷ്‌മി, ഇവരുടെ സുഹൃത്ത്‌ ഗോപി എന്നിവരെയാണ്‌ റിമാൻഡ്‌ ചെയ്‌തത്‌.


നാഗലക്ഷ്‌മിയേയും ഗോപിയേയും കഴിഞ്ഞദിവസം ആന്ധ്രപ്രദേശിലെ ബാലസമുദ്രത്തിൽനിന്നാണ് പിടികൂടിയത്. നാഗലക്ഷ്‌മി, ഗോപി എന്നിവർ സ്‌പാകളിൽ ജോലിചെയ്‌ത്‌ അനാശാസ്യത്തിന്‌ നേതൃത്വം നൽകുന്നവരാണ്‌. ആദ്യം ആയുർ കേരള റിസോർട്ടിലാണ്‌ കുട്ടിയെ എത്തിച്ചത്‌. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട്‌ ലഭിക്കാത്തതിനാൽ ഡ്രീംസ് സ്പായിൽ എത്തിക്കുകയായിരുന്നു. കൂടുതൽ സ്‌പാകൾക്ക്‌ കുട്ടിയെ കൈമാറിയിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുന്നുണ്ട്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home