Deshabhimani

നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ചു; ഉറങ്ങിക്കിടന്ന മകൾക്ക് നേരെ പിതാവ് വെടിയുതിർത്തു

gunshoot

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 20, 2026, 03:29 PM | 1 min read

ലഖ്‌നൗ: പിതാവ് നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ച് താൻ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട 19-കാരിയായ മകൾക്ക് നേരെ വെടിയുതിർത്തെന്ന് പരാതി. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഭോംഗാവ് പട്ടണത്തിൽ തിങ്കളാഴ്ചയുണ്ടായ സംഭവത്തിൽ പിതാവ് ആസിന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.


ഉറങ്ങിക്കിടക്കുകയായിരുന്ന മകൾ ഷാസിയയുടെ തലയ്ക്ക് പിതാവ് വെടിയുതിർത്തെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് സൈഫായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. യുവതി ചികിത്സയിൽ തുടരുകയാണ്.


ഷാസിയ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാൽ തൊഴിലാളിയായ പിതാവ് മറ്റൊരാളുമായി നവംബർ 19-ന് വിവാഹം നിശ്ചയിച്ചിരുന്നു. ഈ വിവാഹത്തിന് ഷാസിയ വിസമ്മതിക്കുകയും താൻ ഇഷ്ടപ്പെടുന്നയാളെ വിവാഹം കഴിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തതോടെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം.


വെടിയൊച്ച കേട്ടെത്തിയ മാതാവ് ഖൈറുന്നിഷയാണ് പരിക്കേറ്റ മകളെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഭർത്താവിനെതിരെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home