ad
Deshabhimani

അനിശ്ചിതകാല പ്രക്ഷോഭം 
13–ാം ദിവസത്തിലേക്ക്

തദ്ദേശവകുപ്പ് ആസ്ഥാനത്ത്‌ ശനിയാഴ്ചത്തെ സമരം കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്യുന്നു

തദ്ദേശവകുപ്പ് ആസ്ഥാനത്ത്‌ ശനിയാഴ്ചത്തെ സമരം കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 03:28 AM | 1 min read

തിരുവനന്തപുരം

എൻജിഒ യൂണിയൻ നേതൃത്വത്തിൽ തദ്ദേശവകുപ്പ് ആസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം 13–ാം ദിവസത്തിലേക്ക്. ശനിയാഴ്ച കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റി അംഗം കെ വി സുഗതൻ അധ്യക്ഷനായി. സ്വരാജ് ഭവൻ ഏരിയ സെക്രട്ടറി കെ ജയപ്രകാശ്, സൗത്ത് ജില്ലാ പ്രസിഡന്റ്‌ ജി ഉല്ലാസ്‌ കുമാർ എന്നിവർ സംസാരിച്ചു. രാഷ്ട്രീയപ്രേരിത മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക, പൊതുസ്ഥലംമാറ്റം നടപ്പാക്കുക, പ്രമോഷനുകൾ അടിയന്തരമായി ഉത്തരവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ എൻജിഒ യൂണിയനും കെജിഒഎയും തദ്ദേശവകുപ്പ് ആസ്ഥാനത്ത് സമരം നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home