ad
Deshabhimani

എം എ ബേബിക്ക്‌
എം കെ സ്റ്റാലിന്റെ ആശംസ

M A BABY M K STALIN
വെബ് ഡെസ്ക്

Published on Apr 07, 2025, 02:17 AM | 1 min read

മധുര: സിപിഐ എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത എം എ ബേബിക്ക്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിന്റെ ആശംസ. വിദ്യാർഥി നേതാവായിരിക്കെ അടിയന്തരാവസ്ഥയെ ചോദ്യംചെയ്‌ത എം എ ബേബി കേരളത്തിന്റെ വിദ്യാഭ്യാസനയത്തെ പുരോഗമനാത്മകമാക്കി. ഈ ആശയവ്യക്തതയും ദൃഢനിശ്‌ചയവും അദ്ദേഹത്തിന്റെ യാത്രയിൽ പ്രകടമാണ്‌. മതനിരപേക്ഷത, സാമൂഹ്യനീതി, ഫെഡറലിസം എന്നിവ സംരക്ഷിക്കാനുള്ള കൂട്ടായ പ്രവർത്തനത്തിൽ ഉഭയശക്തിബന്ധം ശക്തിപ്പെടുത്താൻ ഡിഎംകെയുടെ താൽപ്പര്യവും സ്റ്റാലിൻ പ്രകടിപ്പിച്ചു. എം എ ബേബിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌ പ്രഖ്യാപിച്ച സിപിഐ എം ഔദ്യോഗിക എക്‌സ്‌ അക്കൗണ്ടിലെ പോസ്റ്റ്‌ പങ്കിട്ടാണ്‌ സ്റ്റാലിൻ ആശംസ നേർന്നത്‌.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home