അതിരാവിലെ ഭർത്താവ് രാജയുമൊത്ത് തേയിലത്തോട്ടത്തിലേക്ക് ഇല നുള്ളാൻ പോകുമ്പോൾ മകളെ പഠിപ്പിച്ച് മിടുമിടുക്കിയാക്കണമെന്ന മോഹമാണ് ബാലയുടെ മനസ്സുനിറയെ. തേനിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയാണ് മകൾ ദർശന ഏയ്ഞ്ചൽ. നന്നായി പഠിക്കും. വാർഷിക ഫീസ് 60,000 രൂപയാണ്. അത് കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഇവർ.