Deshabhimani

ദാദർ പ്രതിഷേധം; സിജെപി നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് മുംബൈ പൊലീസ്

CJP

Photo: PTI

വെബ് ഡെസ്ക്

Published on Nov 26, 2026, 08:01 PM | 1 min read

മുംബൈ : ദാദറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സിജെപി നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് മുംബൈ പൊലീസ്. അഭിജീത് ദിപ്കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർക്കെതിരെയാണ് നടപടി. പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് മൂന്ന് പേർക്കുമെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്.


ഗാന്ധിജയന്തി ദിനത്തിൽ ശിവാജി പാർക്കിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധമാണ് നടപടിക്ക് ആധാരം. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. അനുമതിയില്ലാതെ ഒത്തുകൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്നാരോപിച്ച് ഒക്ടോബർ മൂന്നിന് സംഘാടകർക്കും പ്രവർത്തകർക്കുമെതിരെ ദാദറിലെ ശിവാജി പാർക്ക് പൊലീസ് കേസെടുത്തു. 400ഓളം സിജെപി പ്രവർത്തകരും കേസിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.


അനധികൃതമായി സംഘം ചേരൽ, നിയമാനുസൃത ഉത്തരവ് ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സൗരവ് ദാസിനെതിരായ ലുക്ക് ഔട്ട് സർക്കുലർ സംബന്ധിച്ച വിവരം വ്യാഴാഴ്ചയാണ് പുറത്തുവന്നത്. ലണ്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിൽ പ്രഭാഷണം നടത്താൻ പോകുന്നതിനിടെ വിമാനത്താവളത്തിൽ യാത്ര തടഞ്ഞതിനെത്തുടർന്ന് ദാസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home