സാജിദ് ആറാട്ടുപുഴയുടെ ഏഴാമത്തെ പുസ്തകം ‘മുറിവര’ പ്രകാശനം ചെയ്തു

ദമ്മാം: മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ ടി ഡി രാമകൃഷ്ണൻ, നിസാൽ ഇൽത്തുമിഷിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
പി ശിവപ്രസാദ് പുസ്തകത്തെ പരിചയപ്പെടുത്തി. ഹരിതം ബുക്സ് ഡയറക്ടർ പ്രതാപൻ തായാട്ട് ആമുഖ പ്രഭാഷണം നടത്തി. ഗീതാ മോഹനൻ, അബ്ദിയ ഷഫീന, സെറീന ഉമ്മുസമാൻ, ബഷീർ തിക്കൊടി, ഫൈസൽ എളേറ്റിൽ, നിസാർ ഇബ്രാഹിം, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി വൈഎ റഹീം, മനോജ് ഉമേശൻ എന്നിവർ ആശംസകൾ അർപിച്ചു. ഷിഹാബ് കൊയിലാണ്ടി അവതാരകനായിരുന്നു. നവാസ് പുനൂർ, ബഷീർ ഞാറക്കാട്ടിൽ, പ്രമദ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.








0 comments