Deshabhimani

ദുബായിയെ മറികടന്ന് കൊളംബോ..! ഈ വർഷവും ഇന്ത്യക്കാർക്കിഷ്ടം തായ്‌ലൻഡ് തന്നെ

Colombo.jpg
വെബ് ഡെസ്ക്

Published on Nov 26, 2026, 07:53 PM | 1 min read

ന്യൂഡൽഹി: ഇന്ത്യക്കാരായ വിനോദസഞ്ചാരികൾ ഏറ്റവുമധികം സഞ്ചരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഈ വർഷവും ഒന്നാം സ്ഥാനത്ത് തായ്‌ലൻഡ് തന്നെ. അതേസമയം, മുൻവർഷങ്ങളിൽ നിന്ന് വിപരീതമായി ദുബായിയെയും ഫുക്കറ്റിനെയും മറികടന്ന് ശ്രീലങ്കയിലെ കൊളംബോ രണ്ടാം സ്ഥാനത്തെത്തി.


വർഷാവസാന അവധിക്കാലത്ത് ഇന്ത്യക്കാർ ഏറ്റവുമധികം ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന രാജ്യമാണ് ഇക്കൊല്ലവും തായ്‌ലൻഡ്. ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, ക്രാബി എന്നിവിടങ്ങളിലാണ് ഹോട്ടൽ ബുക്കിംഗുകൾ കൂടുതലുള്ളത്.


പണപ്പെരുപ്പം പോലുള്ള ആഭ്യന്തരപ്രശ്നങ്ങൾ മൂലം ശ്രീലങ്കയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ഇടക്കാലത്ത് കുറഞ്ഞിരുന്നതാണെങ്കിലും ഇപ്പോൾ വീണ്ടും വർധിച്ചിരിക്കുകയാണ്. മുൻവർഷത്തെ അപേക്ഷിച്ച് കൊളംബോയിലേക്കുള്ള ഫ്ലൈറ്റ് ബുക്കിംഗിൽ 9.7% വർദ്ധനവുണ്ടായിട്ടുണ്ട്.


ഇന്ത്യക്കാരുടെ ഇഷ്ടകേന്ദ്രമായി ദുബായ് തുടരുന്നുണ്ടെങ്കിലും ബുക്കിംഗ് പട്ടികയിൽ കൊളംബോയ്ക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണുള്ളത്. പട്ടികയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഫ്ലൈറ്റ് ബുക്കിംഗിൽ ഏറ്റവും കൂടുതൽ (44.6%) രേഖപ്പെടുത്തിയത് വിയറ്റ്നാം തലസ്ഥാനമായ ഹനോയിയാണ്.


ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലേക്കുള്ള ബുക്കിങ്ങുകളിലും 22.2% വർദ്ധനവുണ്ട്. മുൻവർഷത്തേക്കാൾ 14.1% അധികം ഫ്ലൈറ്റ് ബുക്കിംഗുകളുമായി ഹോങ്കോങ്ങും നിലവിൽ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home