25 ലക്ഷം സർക്കാർ ജോലി, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് അലവൻസ്: എസ്‌പി പ്രകടനപത്രിക

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി സമാജ്‌വാദി പാർടി (എസ്‌പി). മുതിർന്ന പാർടി നേതാക്കളുടെ സാന്നിധ്യത്തിൽ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് പുറത്തിറക്കിയ പ്രകടനപത്രികയിൽ വൻ വാഗ്‌ദാനങ്ങളാണുള്ളത്.
ണ്ട് കോടി മുതൽ മൂന്ന് കോടി വരെ അധിക തൊഴിൽ അവസരങ്ങൾ, അഞ്ചു വർഷത്തിനുള്ളിൽ 25 ലക്ഷം സർക്കാർ ജോലികൾ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് മാസം 5000 രൂപ അലവൻസ്, 12ാം ക്ലാസ് പാസായ വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് പദ്ധതി, അടച്ചുപൂട്ടിയ 26,000 പ്രൈമറി സ്‌കൂളുകൾ വീണ്ടും തുറക്കും തുടങ്ങി യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടുള്ള വാഗ്‌ദാനങ്ങൾ പത്രികയിലുണ്ട്.
സർക്കാർ രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ കർഷകരുടെ കുടിശികയുള്ള വൈദ്യുതി ബില്ലുകൾ 100 ശതമാനം എഴുതിത്തള്ളുമെന്നും കാർഷിക ജലസേചനത്തിന് സൗജന്യ വൈദ്യുതിയും ഗാർഹിക ആവശ്യങ്ങൾക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു. ദാരിദ്ര രേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 10 ലക്ഷം ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരുമെന്നും പിന്നോക്ക, ദളിത്, ന്യൂനപക്ഷങ്ങൾക്ക് എതിരായ അതിക്രമങ്ങളിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും വാഗ്‌ദാനമുണ്ട്.








0 comments