വിനീത് ശ്രീനിവാസനും ചെമ്പൻ വിനോദും പത്മപ്രിയയും ഒന്നിക്കുന്നു; അഷ്‌റഫ് ഹംസയുടെ പുതിയ ചിത്രത്തിന് തുടക്കം

കൊച്ചി : 'തമാശ', 'ഭീമന്‍റെ വഴി', 'സുലൈഖ മൻസിൽ' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ് ജോസ്, പത്മപ്രിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. റീലിസ്റ്റിക് സ്റ്റുഡിയോസിന്‍റെ ബാനറിൽ സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി, ജോബിൻ ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സുലൈഖ മൻസിൽ എന്ന അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത റൊമാന്‍റിക് സിനിമയിലൂടെയാണ് റീലിസ്റ്റിക് സ്റ്റുഡിയോസ് ചലച്ചിത്ര നിർമാണ രംഗത്തേക്ക് കടന്നുവന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്‌ലെൻ, ലുക്മാൻ അവറാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആലപ്പുഴ ജിംഖാന യ്ക്ക് ശേഷം റീലിസി്റ്റിക് സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.
സിജു വിൽസൺ, ദീപക് പറമ്പോൽ, വെറും വർഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അഷ്‌റഫ് ഹംസയാണ് കഥ. സംവിധായകനും മിഥുൻ ദിവാകരനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണു തണ്ടാശ്ശേരിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡാബ്‌സിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: കൃപേഷ് എ.എ, വസ്ത്രാലങ്കാരം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, മേക്കപ്പ്: ആർ.ജി വയനാടൻ, സൗണ്ട് ഡിസൈനർ: ഫസൽ ബക്കർ, ലൈൻ പ്രൊഡ്യൂസർ: ഷംസുദ്ദീൻ മങ്കരത്തൊടി, ആക്ഷൻ: കാർത്തികേയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തേക്കപ്പാട്ട്, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: കിരൺദാസ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.








0 comments