Deshabhimani

മയക്കുമരുന്ന് കടത്ത്; 
പ്രധാന കണ്ണി അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2024, 11:54 PM | 0 min read

വടക്കഞ്ചേരി 

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ പ്രധാന കണ്ണിയെ വടക്കഞ്ചേരി പൊലീസ് പിടികൂടി. ചെർപ്പുളശേരി സ്വദേശി ഫരീദുദീനെയാ(29)ണ് ബംഗളൂരുവില്‍നിന്ന്‌ അതിസാഹസികമായി പിടികൂടിയത്‌.  വടക്കഞ്ചേരി സിഐ കെ പി ബെന്നിയും സംഘവും ചേർന്നാണ് പിടികൂടിയത്. ജൂണിൽ വാണിയമ്പാറ മേലെ ചുങ്കത്ത് നിന്ന്‌ എംഡിഎംഎയുമായി പിടികൂടിയ യുവാക്കളിൽ നിന്നാണ് ഫരീദുദീനെ കുറിച്ച്‌ വിവരം ലഭിച്ചത്‌.  അഞ്ചുവർഷത്തോളമായി ബംഗളൂരുവില്‍ താമസിച്ച്‌ എംഡിഎംഎ കേരളത്തിലേക്ക് അയക്കുന്ന സംഘത്തിലെ പ്രധാനിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home