കാട്ടാന ആക്രമണം വനം ഉദ്യോഗസ്ഥന്റെ ആരോഗ്യനിലയിൽ പുരോഗതി

മണ്ണാർക്കാട് തിരുവിഴാംകുന്ന് കരടിയോട് കാട്ടാനകളെ വനത്തിലേക്ക് കയറ്റുന്നതിനിടെ കാട്ടാന കുത്തി പരിക്കേറ്റ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ആരോഗ്യ നില അൽപ്പം മെച്ചപ്പെട്ടു. തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ (ഗ്രേഡ്) ചിറ്റൂർ അമ്പാട്ടുപാളയം കോലോകളം വീട്ടിൽ എം ജഗദീഷ് (52) ആണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. വനം വകുപ്പ് ഉന്നതതലസംഘം വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ജഗദീഷിനെ സന്ദർശിച്ചു. ഒലവക്കോട് സിസിഎഫ് വിജയാനന്ദൻ മെഡിക്കൽ ഓഫീസർമാരുമായി ചർച്ച നടത്തി. സാധ്യമായ എല്ലാ ചികിത്സയും നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴം വൈകിട്ട് ആറിനാണ് തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പ് കരടിയോട് മുപ്പതേക്കർ മേലെക്കളം മേഖലയിൽവച്ച് ജഗദീഷിന് ആനയുടെ കുത്തേറ്റത്.









0 comments