കിഫ്‌ബി ഫണ്ടിൽ 128 കോടി കലക്കനാകും റോഡ്

സ്വന്തം ലേഖിക
പാലക്കാട് കിഫ്‌ബി ഫണ്ടിൽ കുറ്റിപ്പുറം–--കുമ്പിടി–-തൃത്താല–- -പട്ടാമ്പി റോഡ് ആധുനിക രീതിയിൽ പുനർനിർമിക്കാൻ നടപടി തുടങ്ങി. 20 കിലോമീറ്റർ പാത 12 മീറ്റർ വീതിയിലാണ് നവീകരിക്കുക. ഇതിനായി 128 കോടി രൂപയാണ് വകയിരുത്തിയത്. ആനക്കര, പട്ടിത്തറ, തൃത്താല വില്ലേജുകളിലായി 44 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. ടോപ്പോ സർവേയും കുമ്പിടിവരെയുള്ള സെന്റർലൈൻ മാർക്കിങ്ങും പൂർത്തിയായി. വശങ്ങൾ മാർക്കുചെയ്‌ത് കല്ലുകൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടി പൂർത്തിയായി. റോഡ് റീ ടാർ ചെയ്യാൻ കിഫ്ബിയിൽനിന്ന് 2,48,00,000 രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. ഒരുമാസത്തിനകം ടെൻഡർ നടപടിയും റോഡ് റീ ടാറിങ്ങും പൂറത്തിയാക്കി പൂർണ ഗതാഗതയോഗ്യമാക്കും. റോഡിന്റെ ശോചനീയാവസ്ഥ താൽക്കാലികമായി പരിഹരിക്കാൻ നാലുലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണിക്കും ടെൻഡറായിട്ടുണ്ട്. റോഡ് നിർമാണത്തിന് സ്ഥലമുടമകളുടെ സഹകരണം ഉറപ്പാക്കാൻ ആനക്കര, പട്ടിത്തറ, തൃത്താല വില്ലേജിലെ സ്ഥലമുടമകളുടെയും കെട്ടിട ഉടമകളുടെയും യോഗം കുമ്പിടി നാസ് ഓഡിറ്റോറിയത്തിൽ ശനി പകൽ മൂന്നിന് ചേരും.









0 comments