കാപ്പ ചുമത്തി നാടുകടത്തി

പാലക്കാട്
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പാലക്കാട് ചിറക്കാട് കളത്തിൽ വീട്ടിൽ ഷെറിൻ (38)നെയാണ് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് മൂന്നു മാസത്തേക്ക് വിലക്കിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കും. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ടൗൺ സൗത്ത് ഇൻസ്പെക്ടർ ആദംഖാൻ തുടർനടപടി സ്വീകരിച്ചു.









0 comments