Deshabhimani

തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷം; 
സംഘാടക സമിതിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2024, 11:52 PM | 0 min read

പാലക്കാട്‌

തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദി 28ന് ആഘോഷിക്കും. തോപ്പിൽഭാസിയുടെ നാടകങ്ങളെക്കുറിച്ചും ചലച്ചിത്രങ്ങളെക്കുറിച്ചുമുള്ള സെമിനാറുകൾ, നാടകപ്രവർത്തകരുടെ സംഗമം, സമാപന സമ്മേളനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി മുതൽ ഒളിവിലെ ഓർമകൾ വരെയുള്ള നാടകങ്ങളിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ ഉൾക്കൊള്ളിച്ച നാടകാവതരണം, തോപ്പിൽ ഭാസിയുടെ ഓർമച്ചിത്രങ്ങളുടെ പ്രദർശനം എന്നിവ നടത്താൻ പാലക്കാട്ടെ സാംസ്‌കാരിക പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. സംഘാടകസമിതി രൂപീകരണയോഗം ലൈബ്രറി വൈസ് ചെയർമാൻ സി പി പ്രമോദ് ഉദ്‌ഘാടനം ചെയ്തു. ടി ആർ അജയൻ അധ്യക്ഷനായി. സ്വരലയ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ് ആമുഖപ്രഭാഷണം നടത്തി.  പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആർ ശാന്തകുമാരൻ, എച്ച് എം എച്ച് ഷെരീഫ്, വി കെ ജയപ്രകാശ്, പ്രൊഫ. കെ മോഹൻദാസ്, അപ്പുക്കുട്ടൻ സ്വരലയം, പുത്തൂർ രവി, കെ എ നന്ദജൻ, രവി തൈക്കാട്ട്, എം കെ വത്സൻ, ശോഭ പഞ്ചമം, പ്രൊഫ. ലക്ഷ്മി പത്മനാഭൻ, ലത മോഹൻ, കെ കരുണാകരൻ, അശോകൻ രാജീവം, എം സി ഗംഗാധരൻ, കെ മുകുന്ദൻ, എ കെ ചന്ദ്രൻകുട്ടി എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ സ്വരലയ, പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി, പുരോഗമന കലാസാഹിത്യ സംഘം, യുവ കലാസാഹിതി എന്നിവയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.ഭാരവാഹികൾ: കെ ബിനുമോൾ (ചെയർപേഴ്സൺ), ടി ആർ അജയൻ (കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home