Deshabhimani

കാലവർഷം ദുർബലം, 
മഴ 33 ശതമാനം കുറഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 12, 2024, 11:33 PM | 0 min read

 

സ്വന്തം ലേഖിക

പാലക്കാട്‌ വെള്ളിയാഴ്‌ച ശക്തമായ മഴ ലഭിച്ചിട്ടും ജില്ലയിൽ ആകെ ലഭിച്ച മഴ കുറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം തെക്കുപടിഞ്ഞാറൻ കാലവർഷം ജില്ലയിൽ 33 ശതമാനമാണ്‌ കുറഞ്ഞത്‌.  ജൂൺ ഒന്നുമുതൽ ജൂലൈ 12 വരെ 677.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ പെയ്‌തത്‌ 452.9 മില്ലിമീറ്റർ മാത്രം. സംസ്ഥാനത്താകെ 31 ശതമാനമാണ്‌ മഴക്കുറവ്‌. ഇടുക്കി, വയനാട്‌, എറണാകുളം ജില്ലകളാണ്‌ മഴക്കുറവിൽ പാലക്കാടിന്‌ മുകളിലുള്ളത്‌. ഇത്തവണ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്നാണ്‌ കാലാവസ്ഥാ പ്രവചനമെന്നതിനാൽ വരുംദിവസങ്ങളിൽ മഴ ശക്തമായേക്കും. ശനിയും ഞായറും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ മഴയും തിങ്കളും ചൊവ്വയും ശക്തമായ മഴയ്‌ക്കുമുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രതയാണ്‌ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home