നെന്മാറ അവൈറ്റിസിൽ സ്കാനിങ്ങിന് 50 ശതമാനം നിരക്കിളവ്

പാലക്കാട്
നെന്മാറ അവൈറ്റിസ് ആശുപത്രിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ വൈകിട്ടത്തെ സ്കാനിങ്ങിന് 50 ശതമാനം നിരക്കിളവ്. സ്‌കാനിങ്ങിനായി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം. എംആർഐ, സിടി, ബോൺ ഡെൻസിറ്റി സ്കാൻ എന്നിവയിലാണ് നിരക്കിളവ്. അവൈറ്റിസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ലോകോത്തര നിലവാരത്തിലുള്ള സേവനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുമാസം മുമ്പാണ് വൈകിട്ട് അഞ്ചിനുശേഷവും ആശുപത്രിയിൽ സ്കാനിങ് സൗകര്യം ഏർപ്പെടുത്തിയത്. വൈകിട്ട് അഞ്ചു മുതൽ രാത്രി ഒമ്പതുവരെയാണ് അധികപ്രവർത്തനം. നൂറുകണക്കിന് രോഗികൾ ഇതുവരെ സേവനം പ്രയോജനപ്പെടുത്തി. എല്ലാ വിഭാഗങ്ങളിലെയും ഒപി, ജനറൽ വാർഡ് സേവനങ്ങൾക്ക് 50 ശതമാനം കിഴിവുണ്ട്. ജനറൽ വാർഡിൽ മുറി വാടക, നഴ്സിങ് സേവനങ്ങൾ എന്നിവ സൗജന്യമാണ്. എൻഎബിഎച്ച് അംഗീകാരം നേടിയ ജില്ലയിലെ ആദ്യത്തെ ആശുപത്രിയാണ് നെന്മാറ അവൈറ്റിസ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക: 0492 3225500, 0492 3350035.









0 comments