Deshabhimani

ജില്ലയിൽ പെയ്‌തത്‌ 38.7 മില്ലീമീറ്റർ; കൂടുതൽ മഴ മണ്ണാർക്കാട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2024, 11:56 PM | 0 min read

പാലക്കാട്‌

ഇടവേളയ്‌ക്കുശേഷം ജില്ലയിൽ മഴ സജീവമാകുന്നു. ശനി രാവിലെ എട്ടരവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ പെയ്‌തത്‌ 38.7 മില്ലീമീറ്റർ മഴ. മണ്ണാർക്കാടാണ്‌ തിമർത്തുപെയ്‌തത്‌, 104.8 മില്ലീമീറ്റർ. പാലക്കാട്‌ 57.3, ഒറ്റപ്പാലം 44, തൃത്താല 37.3, ആലത്തൂർ 21, പറമ്പിക്കുളം 20, ചിറ്റൂർ 16, കൊല്ലങ്കോട്‌ 9.2 എന്നിങ്ങനെയാണ്‌ വിവിധ കേന്ദ്രങ്ങളിൽ പെയ്‌ത മഴ.  വരുംദിവസങ്ങളിലും ജില്ലയിൽ ശക്തമായ മഴ പെയ്യുമെന്നാണ്‌ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ഞായറാഴ്‌ച ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ മഴയും തിങ്കൾ മുതൽ ബുധൻവരെ ശക്തമായ മഴയ്‌ക്കും സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രതയാണ്‌. ജൂൺ ഒന്നുമുതൽ ജൂലൈ 13 വരെയുള്ള മഴക്കണക്ക്‌ പരിശോധിച്ചാൽ 29 ശതമാനത്തിന്റെ കുറവുണ്ട്‌. വരുംദിവസങ്ങളിൽ പെയ്യുന്ന ശക്തമായ മഴ ഈ കുറവ്‌ പരിഹരിച്ചേക്കും. മഴ കനത്താൽ മാത്രമേ അണക്കെട്ടുകളിലേക്കും വെള്ളമെത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home