‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' അണിയറ പ്രവർത്തകർക്ക് ആദരം

പാലക്കാട് കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' സിനിമയുടെ അണിയറ പ്രവർത്തകരെ ജില്ലാ പബ്ലിക് ലൈബ്രറിയുടെ ഫിലിം സൊസൈറ്റി ആദരിച്ചു. പരിപാടി ചലച്ചിത്ര നിരൂപകൻ ജി പി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി ആർ അജയൻ അധ്യക്ഷനായി. ഫിലിം സൊസൈറ്റിക്കുവേണ്ടി സംവിധായകൻ കെ എ നന്ദജൻ ഉപഹാരംനൽകി. കെ വിഷ്ണു, ഫിലിം സൊസൈറ്റി ചെയർമാൻ മുഹമ്മദ് സാദിഖ്, കൺവീനർ കെ രജീഷ് എന്നിവർ സംസാരിച്ചു. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പാലക്കാട്ടുകാരായ റോബിൻ റോയ് (അസോസിയറ്റ് ഡയറക്ടർ), പ്രണവ് രാജ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), നജീം ആസാദ് (സ്ക്രിപ്റ്റ് സൂപ്പർവൈസർ), അഖിൽ ദേവ (കാസ്റ്റിങ് അസിസ്റ്റന്റ്), ആർദ്ര (നടി), കെ വി സുബ്രഹ്മണ്യൻ (ഡബ്ബിങ് സൂപ്പർവൈസർ) എന്നിവരെയാണ് ആദരിച്ചത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത സിനിമ ‘എന്നിവർ' പ്രദർശിപ്പിച്ചു. തുടർന്നുള്ള ആഴ്ചകളിൽ മറാത്തി ചിത്രമായ 'കോർട്ട്' വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത 'മ്യൂസിക്കൽ ചെയർ' ഭൂതം എന്നിവ പ്രദർശിപ്പിക്കും. ലൈബ്രറി ഹാളിലെ പ്രദർശനം സൗജന്യമാണ്.









0 comments