Deshabhimani

പത്തുമാസത്തിനകം 
ജില്ലയെ മാലിന്യമുക്തമാക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2024, 11:51 PM | 0 min read

പാലക്കാട്

പത്തു മാസത്തിനകം ജില്ലയെ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകളായി. മാലിന്യ മുക്തം നവകേരളം രണ്ടാംപാദ ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ ബ്ലോക്ക്‌ പഞ്ചായത്തുകളിലെയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്‌ നടന്ന ശിൽപ്പശാലയിൽ പദ്ധതികൾ വിശദമായി ചർച്ച ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാർ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർമാർ എന്നിവരെയെല്ലാം ഉൾപ്പെടുത്തിയാണ് ശിൽപ്പശാല നടത്തിയത്‌.  വിവിധ ഫണ്ട്‌ സംയോജന സാധ്യതകൾ, മാലിന്യ സംസ്‌കരണ പദ്ധതികളുടെ നിലവിലെ സ്ഥിതി, സുസ്ഥിരമായ പ്രവർത്തനവും മനോഭാവ മാറ്റവും ഉണ്ടാകേണ്ടതിന്റെ ആവശ്യകത, ജില്ലയിൽ രൂപീകരിച്ച ഭാവി പ്രവർത്തനങ്ങളും മാലിന്യ സംസ്‌കരണം പൂർണമായി ഡിജിറ്റലൈസ് ചെയ്യാനുള്ള ഹരിതമിത്രം ആപ് സംബന്ധിച്ച വിശദാംശങ്ങളുമെല്ലാം ചർച്ച ചെയ്‌തു. യൂത്ത് മീറ്റ്സ് ഹരിതകർമസേന, ശുചിത്വ പദയാത്ര, ഹരിത ഓണം, എന്റെ വിദ്യാലയം ഹരിത വിദ്യാലയം എന്നിങ്ങനെ മാലിന്യമുക്ത കേരളത്തിനായി ആവിഷ്കരിച്ച പദ്ധതികൾ ഉദ്യോഗസ്ഥർക്ക്‌ പരിചയപ്പെടുത്തി. അടുത്ത പത്തുമാസത്തിനകം ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കാൻ എല്ലാ തയ്യാറെടുപ്പും നടത്തിയാണ് ശിൽപ്പശാല അവസാനിച്ചത്.  നഗരസഭയുടെ ചുമതല വഹിക്കുന്ന മാലിന്യമുക്തം നവകേരളം -ക്യാമ്പയിൻ സെക്രട്ടറിയറ്റ് അംഗങ്ങൾക്കും നഗരസഭാ ചുമതലക്കാർക്കുമുളള ജില്ലാതല ശിൽപ്പശാല 18, 19 തിയതികളിൽ പറളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. പഞ്ചായത്തുകളുടെ ശിൽപ്പശാലകൾ 20 മുതൽ 25 വരെ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home