Wednesday 30, September 2026
English
E-paper
Trending Topics
ബിജെപിയുടെ ഏജന്റായി മാറിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പാലക്കാട് ഹെഡ് പോസ്റ്റ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ രോഷമിരമ്പി. വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും പകൽ പതിനൊന്നോടെ മാർച്ച് തുടങ്ങി.
മൂന്നരപ്പതിറ്റാണ്ട് കാക്കിയണിഞ്ഞ് ക്രമസമാധാനപാലനത്തിന്റെ നെട്ടോട്ടത്തിലായിരുന്ന എലപ്പുള്ളി വേങ്ങോടി മണിയേരിക്കളം സ്വദേശി വി ചെന്താമരയ്ക്ക് (70) വിശ്രമജീവിതം മണ്ണിലെ വിപ്ലവമാണ്. പൊലീസിൽനിന്ന് എഎസ്ഐയായി വിരമിച്ചശേഷം വിശ്രമജീവിതത്തിന്റെ ശൂന്യതയിലേക്ക് പച്ചപ്പ് പടർത്തി കൃഷിയിൽ പൊന്നുവിളയിക്കുകയാണ് ചെന്താമര.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കുഴി ജലവൈദ്യുത പദ്ധതിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ന്യായ വിലയ്ക്ക് വാങ്ങാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാലക്കാട് സ്മാൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ് ഓഹരി ഉടമകളുടെ യോഗം സംസ്ഥാന സർക്കാരിനോടും കെഎസ്ഇബിയോടും ആവശ്യപ്പെട്ടു. പരീക്ഷണയോട്ടം കഴിഞ്ഞ് മാസങ്ങളായെങ്കിലും രൂക്ഷമായ വൈദ്യുതിക്ഷാമം നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ കെഎസ്ഇബിയുടെ ഗ്രിഡ്ഡിലേക്ക് പാലക്കുഴിയിൽനിന്നും വൈദ്യുതി കണക്ഷൻ വൈകുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
പല കാര്യങ്ങളിലും മുഖ്യമന്ത്രി വി ഡി സതീശൻ എടുക്കുന്ന നിലപാട് പൊതുവിൽ ബിജെപിക്കും സംഘപരിവാറിനും അനുകൂലമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മേലെ പട്ടാമ്പി എൻ ഉണ്ണികൃഷ്ണൻ (രാജ്യപ്രസ്ഥം ഓഡിറ്റോറിയം) നഗറിൽ സംഘടിപ്പിച്ച സഹകരണ മേഖല വെല്ലുവിളിയും പ്രതിരോധവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നടൻ ബാലൻ കെ നായരുടെ സ്മരണാർഥം ഷൊർണൂർ പ്രഭാതം കലാ സാംസ്കാരിക വേദി നടത്തിവരുന്ന അഖില കേരള പ്രൊഫഷണൽ മലയാളനാടകോത്സവത്തിന് ഒക്ടോബർ ഒന്ന് മുതൽ 11 വരെ ഷൊർണൂർ കെ വി ആർ ഹൈസ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം തിരിച്ചുവരവിന്റെ കരുത്തുറ്റ പാത വെട്ടിത്തുറന്നു. ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുന്പോൾ അത്യുജ്വല വിജയമാണ് എൽഡിഎഫിന് ജനങ്ങൾ സമ്മാനിച്ചത്.
കഴിഞ്ഞ തവണ 224 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നഷ്ടമായ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ ഡിവിഷൻ 790 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തോടെയാണ് ഇക്കുറി എൽഡിഎഫ് തിരിച്ചുപിടിച്ചത്. ആകെ പോൾ ചെയ്ത വോ ട്ടിന്റെ 48 ശതമാനവും എൽഡിഎഫിന് ലഭിച്ചു.
ചിറ്റൂർ തത്തമംഗലം നഗരസഭ 24– -ാം വാർഡ് പരുത്തിക്കാവ്, പട്ടഞ്ചേരി പഞ്ചായത്തിലെ ഒന്‍പതാം വാർഡ് പാറക്കാട്ടുചള്ള വാർഡിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നുംവിജയം.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക നഗര്‍ ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മിന്നുംജയം. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം തൗഷിക 827 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
തകർന്നുവെന്ന് കരുതി എഴുതിത്തള്ളിയ വലതുപക്ഷ മാധ്യമങ്ങൾക്കും ഇടതുവിരുദ്ധർക്കും അതിശക്തമായ സന്ദേശം നൽകി എൽഡിഎഫ് വിജയക്കൊടി പാറിച്ചു. യുഡിഎഫ് ഭരണത്തിൽ ജനം പൊറുതിമുട്ടിയതിന്റെ ഏറ്റവും വലിയ ഉദാഹരണമായി തെരഞ്ഞെടുപ്പ് ഫലം മാറുകയാണ്. ഏഴിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് എൽഡിഎഫ് വിജയിച്ചപ്പോൾ രണ്ട് സീറ്റ് യുഡിഎഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ എൽഡിഎഫ് തരംഗം. ഏഴിൽ അഞ്ചിടത്ത് എൽഡിഎഫ് വെന്നിക്കൊടി പാറിച്ചു. രണ്ട് സീറ്റ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തപ്പോൾ രണ്ടിടത്ത് ഭൂരിപക്ഷവും ഉയർത്തി. ചിറ്റൂർ–തത്തമംഗലം നഗരസഭയിലെ 24–ാം വാർഡ്, ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ ഡിവിഷൻ എന്നിവയാണ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തത്.
നെല്ല് സംഭരണത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസമായി വൈക്കോൽ വിൽപ്പന. മഴക്കുറവുമൂലം രണ്ടാംവിള അനിശ്ചിതത്വത്തിലായതോടെ വലിയതോതിലാണ് വ്യാപാരികൾ വൈക്കോൽ വാങ്ങിക്കൂട്ടുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിക്ക് എൻക്യൂഎഎസ് അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി ജീവനക്കാരെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു.
ഡിവൈഎഫ്ഐ നേതൃത്വത്തിൽ തിങ്കളാഴ്ച ജില്ലയിലെമ്പാടും പുഷ്പൻ രക്തസാക്ഷി ദിനം ആചരിച്ചു.
കരാർ, -താൽക്കാലിക–- സ്ഥിരം തൊഴിലാളികൾ തമ്മിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സിഐടിയു ആഭിമുഖ്യത്തിൽ ചെന്നൈയിൽ നടന്ന റയിൽവേ കരാർത്തൊഴിലാളികളുടെ ദേശീയ കൺവൻഷൻ ആവശ്യപ്പെട്ടു.