കാർ പാടത്തേക്ക് മറിഞ്ഞു

കൂറ്റനാട്
തിരുമിറ്റക്കോട് ദുബായ് റോഡിൽ കോഴിക്കാട്ടിരി പാലത്തിനുസമീപം കാര്‍ പാടത്തേക്ക് മറിഞ്ഞു. കുന്നംകുളം ഭാഗത്തുനിന്ന് ആറങ്ങോട്ടുകര ഭാഗത്തേക്കുവന്ന കാറാണ് റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്. ഇതിൽ സഞ്ചരിച്ച കുടുംബം പരിക്കില്ലാതെ രക്ഷപ്പെട്ടു. നാട്ടുകാര്‍ചേർന്ന് വാഹനത്തിലെ ആളുകളെ പുറത്തിറക്കി. ശനി പകൽ 12.30നാണ് അപകടം. പാലത്തോടുചേർന്ന ഹമ്പിൽ ഉയർന്നുപൊങ്ങിയ കാർ റോഡരികിലെ കരിമ്പനയിൽ ഇടിച്ചാണ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇരുമ്പകശേരിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇവരെത്തിയത്.









0 comments