ഇന്ന് ജില്ലയിൽ വിപുലമായ ആഘോഷം
സ്വാതന്ത്ര്യദിനാഘോഷത്തിന് നാടൊരുങ്ങി

കാഞ്ഞിരപ്പുഴ അണക്കെട്ട്
പാലക്കാട്
എൺപതാം സ്വാതന്ത്ര്യദിനാഘോഷം ശനിയാഴ്‌ച ജില്ലയിൽ വിപുലമായി ആഘോഷിക്കും. രാവിലെ ഒമ്പതിന് കോട്ടമൈതാനത്ത് നടക്കുന്ന പരിപാടിയില്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് പരേഡ് പരിശോധന, മാര്‍ച്ച്-പാസ്റ്റ് എന്നിവയ്‌ക്കുശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. വിവിധ സായുധസേനാ വിഭാഗങ്ങളും എന്‍സിസി, സ്‌കൗട്ട്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ഉള്‍പ്പെടെ 26 പ്ലറ്റൂണുകളും രണ്ട് ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ പങ്കെടുക്കും. മികച്ച പ്ലറ്റൂണുകള്‍ക്ക് മെമന്റോ വിതരണം ചെയ്യും. പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് വീക്ഷിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമിൽ ത്രിവർണപതാകയുടെ നിറങ്ങൾ പ്രകാശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മൂന്ന് ഷട്ടറുകളിലും മൂന്ന് വർണ്ണങ്ങളിലുള്ള ലൈറ്റുകൾ പ്രകാശിപ്പിച്ചത്.










0 comments