അമിത വേഗത്തിലെത്തി സ്വകാര്യബസ്, ഒന്നിന് പുറകെ ഒന്നായി അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു; മണ്ണാർക്കാട് അപകടം

കുമരംപുത്തൂരിലുണ്ടായ വാഹനാപകടം
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിൽ സ്വകാര്യ ബസിടിച്ചതിനെ തുടർന്ന് അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. അമിത വേഗത്തിലെത്തിയ ബസ് മിനിലോറിയും രണ്ട് കാറുകളും ബൈക്കുമായി ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.
ശനി ഉച്ചയോടെ വട്ടമ്പലത്താണ് അപകടം. പാലക്കാട് ഭാഗത്തേത്ക് വരികയായിരുന്ന ബസ് ലോറിയിലേക്ക് ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ലോറി മറ്റ് മൂന്ന് വാഹനങ്ങളിലേക്കും ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.
അപകടത്തിൽപ്പെട്ടവരുടെ നില ഗുരുതരമല്ല. റോഡിൽ അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.










0 comments