യുവതയുടെ സമരാഹ്വാനം; നീതിയുടെ ശബ്ദമായി ‘യങ് ഇന്ത്യ’

ഡിവൈഎഫ്ഐ സംഘടിപ്പിച്ച ‘യങ് ഇന്ത്യ’ യുവജനറാലിയിൽനിന്ന്
തിരുവനന്തപുരം: ‘വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽനിഷേധത്തിനും പകരം ചോദിക്കുക’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ ‘യങ് ഇന്ത്യ’ യുവജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാനത്ത് 251 കേന്ദ്രങ്ങളിലായിരുന്നു പരിപാടി. രാഷ്ട്രീയ–സാമൂഹ്യ കലാസാംസ്‌കാരിക മേഖലകളിലെ പ്രമുഖർ ‘യങ് ഇന്ത്യ’യിൽ പങ്കെടുത്തു.
ഡിവൈഎഫ്ഐ കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റി കോവൂരിൽ സംഘടിപ്പിച്ച ‘യങ് ഇന്ത്യ’ യുവജനറാലിയിൽനിന്ന് | ഫോട്ടോ: മിഥുൻ അനില മിത്രൻ
ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ചാമുണ്ഡിക്കുന്നിൽ സംഘടിപ്പിച്ച ‘യങ് ഇന്ത്യ’ യുവജനറാലിയിൽനിന്ന് | ഫോട്ടോ: ശരത് കൽപ്പാത്തി
ഡിവൈഎഫ്‌ഐ ജനറൽ സെക്രട്ടറി ഹിമഘ്നരാജ് ഭട്ടാചാര്യ കണ്ണൂർ പാപ്പിനിശേരിയിലും പ്രസിഡന്റ് എ എ റഹിം എംപി കോട്ടയം ചങ്ങനാശേരിയിലും കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് പാലക്കാട് കൊല്ലങ്കോടും സംസ്ഥാന സെക്രട്ടറി വി കെ സനോജ് തൃശൂരിലും സംസ്ഥാന പ്രസിഡന്റ് വി വസീഫ് പാലക്കാട് വടക്കഞ്ചേരിയിലും എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി പാലക്കാട് ചെർപ്പുളശ്ശേരിയിലും ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് തിരുവനന്തപുരം വിഴിഞ്ഞത്തും പങ്കെടുത്തു.










0 comments