ad
Deshabhimani

പിസിഡബ്ല്യൂഎഫ്‌ സലാല സമഗ്ര സംഭാവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

pcwf salalah
വെബ് ഡെസ്ക്

Published on Aug 15, 2026, 08:04 PM | 1 min read

സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യൂഎഫ്‌) സലാല ചാപ്റ്ററിന്റെ സമഗ്ര സംഭാവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സലാലയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ, ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ്‌ പുരസ്‌കാരം നൽകുന്നത്‌. പൊന്നാനി നിള സംഗ്രഹാലയത്തിൽ നടന്ന നെക്സസ് 2026 പ്രവാസി സംഗമ വേദിയിൽ ഉപദേശക സമിതി ചെയർമാൻ എഴുത്തുകാരൻ കെ പി രാമനുണ്ണി ജേതാക്കളെ പ്രഖ്യാപിച്ചു.


​മികച്ച ദൃശ്യമാധ്യമത്തിനുള്ള പുരസ്‌കാരം കൈരളി ന്യൂസിനാണ്‌. കൈരളി ടിവി ക്യാമറാമാൻ അൻസാരി തടത്തേൽ മാധ്യമപ്രവർത്തനത്തിനുള്ള ആദരവും സ്വന്തമാക്കി. ഡോ. കെ സനാതനന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ബദർ അൽ സമ ഹോസ്പിറ്റലിന് ആതുരസേവനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. ഗൾഫ് മാധ്യമം, വി പി അബ്ദുസലാം ഹാജി, ഡോ. ഷാജി പി ശ്രീധർ, ഷിജു ശശിധരൻ, അബ്ദുൾ കലാം, റസൽ മുഹമ്മദ്, സാജിദ് ചെറുവണ്ണൂർ, സലാഹുദ്ദീൻ, ഹാഷിം മുണ്ടൊപ്പാടം, ഷെബീർ തലശേരി, മണി സലാല എന്നിവർക്കാണ്‌ മറ്റ് അവാർഡുകൾ.


2027 ജനുവരി ആദ്യവാരത്തിൽ നടക്കുന്ന എട്ടാം വാർഷികാഘോഷവേദിയിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. പ്രസിഡന്റ് കെ കബീർ, ജനറൽ സെക്രട്ടറി മുഹമ്മദ് റാസ്, വൈസ് പ്രസിഡന്റ് അരുൺ കുമാർ ജോ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാര നിർണയ നടപടികൾ ഏകോപിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home