ad
Deshabhimani

ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

found died
വെബ് ഡെസ്ക്

Published on Aug 15, 2026, 08:30 PM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരം കരകുളത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലശേരി തിരുമാനൂർ ആനൂർ വീട്ടിൽ സജീവിനെ (55)യാണ് വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 2 ദിവസത്തോളം പഴക്കം വരും.


ഭാര്യ സ്മിതയെ വർഷങ്ങൾക്ക് മുൻപ് സജീവ് കഴുത്തറുത്ത് കെ‌ാലപ്പെടുത്തിയിരുന്നു. ഈ കേസിൻ്റെ വിചാരണ നടപടികൾ നടക്കുകയാണ്. വിധി ഉടനടി ഉണ്ടാകുമെന്ന് കരുതുന്നതിനിടെയാണ് മരണം. പേരൂർക്കടയിൽ സഹോദരിക്ക് ഒപ്പം താമസിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുല്ലശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മക്കൾ: ഭദ്ര, പാർവതി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home