ad
Deshabhimani

സതീശനെക്കുറിച്ച് മിണ്ടാതെ എംഎൽഎമാർ; വേണു​ഗോപാലിന് പുകഴ്‌ത്തൽ

K C Venugopal V D Satheesan

കെ സി വേണുഗോപാല്‍, വി ഡി സതീശന്‍

വെബ് ഡെസ്ക്

Published on Aug 15, 2026, 09:27 PM | 1 min read

മലപ്പുറം: മലപ്പുറത്ത് കോൺ​ഗ്രസ് എംഎൽഎമാർക്കായി സംഘടിപ്പിച്ച സ്വീകരണത്തിൽ കടുത്ത വിഭാ​ഗീയത. മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് നേതാക്കൾ മൗനം പാലിച്ചപ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ വാനോളം പുകഴ്‌ത്തുകയും ചെയ്തു.


മലപ്പുറം ഡിസിസി സംഘടിപ്പിച്ച പരിപാടിയിൽ കെ സി വേണുഗോപാലായിരുന്നു ഉദ്ഘാടകൻ. എംഎൽഎയുമായ വി എസ്‌ ജോയ്‌, ആര്യാടൻ ഷൗക്കത്ത് എന്നിവർ സതീശനെ പരാമർശിക്കാനേ തയ്യാറായില്ല. എന്നാൽ പൊന്നാനി എംഎൽഎ കെ പി ന‍ൗഷാദ്‌ അലി, വേണുഗോപാലിനെ പരാമർശിക്കാതെ സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്‌ കരുത്ത്‌ പകരാൻ എല്ലാവരും ഒത്തൊരുമിച്ച്‌ പോകണമെന്ന്‌ ആവശ്യപ്പെട്ടു. സതീശന്റെ കടുത്ത അനുയായിയാണ്‌ ന‍ൗഷാദ്‌ അലി.


പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ പ്രചാരണ ബോർഡുകളിലും വി ഡി സതീശനെ ഒഴിവാക്കി കെ സി വേണുഗോപാലിനും എ പി അനിൽകുമാറിനും അമിത പ്രാധാന്യം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home