കെസിഎൽ സീസൺ3: ടീം ലോഞ്ച് തിങ്കളാഴ്ച; ആവേശം പകരാൻ സഞ്ജുവെത്തും

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് സീസൺ-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കോവളം ലീല റാവിസ് ഹോട്ടലിൽ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥും ഇന്ത്യൻ ക്രിക്കറ്റ് താരവും കെസിഎൽ ഐക്കണുമായ സഞ്ജു സാംസണും മുഖ്യാതിഥികളാകും.
മൂന്നാം സീസണിൽ പോരാടുന്ന ആറ് ഫ്രാഞ്ചൈസികളെയും, ടീം ക്യാപ്റ്റന്മാർ, പരിശീലകർ, മറ്റ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ എന്നിവരെയും ചടങ്ങിൽ പരിചയപ്പെടുത്തും. പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്തിന്റെ മെന്റലിസം പ്രോഗ്രാമും ഉണ്ടായിരിക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 20നാണ് മൂന്നാം സീസൺ ആരംഭിക്കുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനൽ സെപ്റ്റംബർ അഞ്ചിന് നടക്കും.
ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ആറ് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. 20ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെ നേരിടും. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സുമായി ഏറ്റുമുട്ടും.









0 comments