Wednesday 30, September 2026
English
E-paper
Trending Topics
മൂന്ന് മത്സര പരമ്പരയിൽ ശുഭ്മാൻ ഗില്ലും സംഘവും 2–0ന് മുന്നിലായി.
വെസ്റ്റിൻഡീസ് ഉയർത്തിയ കുറ്റൻ സ്കോറിന് ഹിറ്റ് മറുപടിയുമായി രോഹിത് ശർമയും ശുഭ്മാൻ ഗില്ലും
ഇന്ത്യയ്ക്കെതിരെ ഒരു ടീം നേടുന്ന എറ്റവും ഉയർന്ന സ്കോറാണ്. ഓപ്പണർ ജോൺ കാംബെൽ (101), ക്യാപ്റ്റൻ ഷായ് ഹോപ്പ് (104), ആമിർ ജംഗൂ (114) എന്നിവരാണ് സെഞ്ചുറി നേടിയത്.
2026 ഒമാൻ ടൂറിൽ ഒമാനെതിരെ 66 റൺസിൻ്റെ വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ 38.5 ഓവറിൽ 150 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. വിഘ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഒമാൻ ബാറ്റിങ് നിരയെ തകർത്തത്.
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. നേപ്പാളിനെതിരായ ശ്രീലങ്കയുടെ ക്വാർട്ടർഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ശ്രീലങ്ക സെമിഫൈനലിൽ ഇടം നേടിയത്
മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് ബൂൺ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇടക്കാല ചെയർമാനായി സ്ഥാനമേൽക്കും. മൈക്ക് ബെയർഡിന്റെ രാജിക്ക് പിന്നാലെയാണ് ബൂണിന്റെ നിയമനം. ഒക്ടോബർ 28 മുതലാണ് ചുമതലയേൽക്കുക
കനത്ത മഴയെ തുടർന്ന് ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മത്സരം കാണാനെത്തിയ 43,000 കാണികൾക്ക് നന്ദിയറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. വൻ ജനപങ്കാളിത്തമാണ് തിരുവനന്തപുരം ഏകദിനത്തിന് സാക്ഷ്യം വഹിച്ചത്.
ഗ്രീൻഫീൽഡ് ഒരിക്കൽക്കൂടി വിരാട് കോഹ്ലിയുടെ റൺകളമായി. അതിമനോഹരമായ സെഞ്ചുറികൊണ്ട് വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ഗംഭീര ജയവുമൊരുക്കി. 88 പന്തിൽ അടിച്ചുകൂട്ടിയത് 139 റൺ. ഒന്പത് സിക്സറും പത്ത് ഫോറും.
ഏഷ്യൻ ഗെയിംസിലെ പുരുഷ ട്വന്റി 20 ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ തിങ്കളാഴ്ച അഫ്ഗാനിസ്ഥാനെ നേരിടാൻ ഇന്ത്യ. അടുത്തിടെ നടന്ന ട്വന്റി 20 പരമ്പരയിൽ അഫ്ഗാനിസ്ഥാനെ 3-0 ന് കീഴടക്കിയ ഇന്ത്യ, ഏഷ്യൻ ഗെയിംസിലും വിജയത്തുടർച്ച ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്
വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ ആധികാരിക ജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു
ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി വിരാട് കോഹ്ലി. ഒരേ സമയം രണ്ട് വ്യത്യസ്ത ടീമുകൾക്കെതിരെ 10 സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് കോഹ്ലി സ്വന്തമാക്കിയത്
ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് എന്ന അപൂർവ നേട്ടം സ്വന്തമാക്കി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് കോഹ്ലി ഈ ചരിത്രനേട്ടത്തിലെത്തിയത്.
വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ബൗളിംഗിൽ തിളങ്ങി കുൽദീപ് യാദവ്. 10 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 40 റൺസ് വഴങ്ങി നാല് വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്.
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ വെസ്റ്റിൻഡീസ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് നേടി. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു