ad
Deshabhimani

12 പന്തിൽ അർധ സെഞ്ചുറി, 32 പന്തിൽ സെഞ്ചുറി; റെക്കോർഡ് അടിച്ച് അഭിഷേക് ശർമ

abhishek sharma
വെബ് ഡെസ്ക്

Published on Nov 30, 2025, 02:58 PM | 1 min read

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിൽ റെക്കോർഡ് അടിച്ച് ഇന്ത്യൻ താരം അഭിഷേക് ശർമ. ബംഗാളിനെതിരായ മത്സരത്തിൽ 52 പന്തിൽ എട്ടു ഫോറും 16 സിക്സറുകളുമടക്കം 148 റൺസാണ് പഞ്ചാബ് ക്യാപ്റ്റൻ കൂടിയായ അഭിഷേക് അടിച്ചെടുത്തത്. ചാമ്പ്യൻഷിപ്പി​ലെ ഒരുപിടി റെക്കോർഡുകളും താരം തകർത്തു.


ട്വൻ്റി 20യിൽ എട്ടാം സെഞ്ചുറി നേടിയ താരം രോഹിത് ശർമയുടെ റെക്കോർഡിനൊപ്പമെത്തി. ഒമ്പത് സെഞ്ചുറിയുള്ള വിരാട് കോഹ്‍ലിയാണ് മുന്നിലുള്ളത്. 12 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ താരം ട്വൻ്റി 20യിൽ ഏറ്റവും വേഗത്തിൽ അർധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡിനൊപ്പമെത്തി. അരുണാചൽ പ്രദേശിനെതിരെ റെയിൽവേസിനു വേണ്ടി അശുതോഷ് ശർമ 11 പന്തിൽ നിന്ന് 50 റൺസ് നേടിയതാണ് പട്ടികയിൽ ഒന്നാമത്. ട്വൻ്റി 20യിൽ ഉയർന്ന സ്കോർ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും അഭിഷേക് മാറി. മേഘാലയക്കെതിരേ 67 പന്തില്‍ നിന്ന് 151 റണ്‍സെടുത്ത ഇന്ത്യൻ താരം തിലക് വര്‍മയാണ് ഒന്നാമത്.



മത്സരത്തിൽ 112 റൺസിന്റെ തകർപ്പൻ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. അഭിഷേകിന്റെ മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 310 റൺസാണ്ര് പഞ്ചാബ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാളിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാനേ സാധിച്ചുള്ളൂ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home