ഏഷ്യൻ പാരാ ഗെയിംസ്: പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനീഷ് നർവാളിന് വെള്ളി

പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ് എച് 1 വിഭാഗത്തിൽ ഇന്ത്യൻ താരം മനീഷ് നർവാൾ വെള്ളി മെഡൽ സ്വന്തമാക്കി
നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ് എച് 1 വിഭാഗത്തിൽ ഇന്ത്യൻ താരം മനീഷ് നർവാൾ വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിൽ 233.7 പോയിന്റ് നേടിയാണ് മനീഷ് രണ്ടാം സ്ഥാനത്തെത്തിയത്.
241.3 പോയിന്റോടെ ഗെയിംസ് റെക്കോർഡ് സ്ഥാപിച്ച ദക്ഷിണ കൊറിയയുടെ ജോ ജിയോങ്‌ഡു സ്വർണ മെഡൽ നേടി. ഇതേ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം രുദ്രാൻഷ് ഖണ്ഡേൽവാൾ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വെള്ളി മെഡൽ നേട്ടത്തിനൊപ്പം 2028-ൽ ലോസ് ആഞ്ചലസിൽ നടക്കുന്ന പാരാലിമ്പിക്സിലേക്കുള്ള ക്വാട്ടാ സ്ഥാനവും മനീഷ് നർവാൾ ഉറപ്പിച്ചു. ഇന്ത്യൻ പാരാ ഷൂട്ടിങ്ങിന് ഇരട്ടിമധുരം പകരുന്നതാണ് ഈ നേട്ടം.









0 comments