ഏഷ്യൻ പാരാ ഗെയിംസ്; പുരുഷന്മാരുടെ 65 കിലോഗ്രാം പവർലിഫ്റ്റിങ്ങിൽ അശോകിന് വെള്ളി

പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം അശോക് വെള്ളി മെഡൽ സ്വന്തമാക്കി
നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ പാരാ പവർലിഫ്റ്റിങ്ങിൽ ഇന്ത്യയ്ക്ക് ചരിത്രപരമായ ആദ്യ മെഡൽ. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം അശോക് വെള്ളി മെഡൽ സ്വന്തമാക്കി.
ഫൈനലിൽ 192 കിലോഗ്രാം ഭാരം ഉയർത്തിയാണ് അശോക് രണ്ടാം സ്ഥാനം നേടിയത്. ചൈനയുടെയി സോവാണ് ഈ ഇനത്തിൽ സ്വർണ മെഡൽ നേടിയത്.
187 കിലോഗ്രാം ഭാരം ഉയർത്തി മികച്ച തുടക്കം കുറിച്ച അശോക്, പിന്നീട് അത് 192 കിലോഗ്രാമായി ഉയർത്തി. തുടർന്ന് അവസാന ശ്രമത്തിൽ 201 കിലോഗ്രാമിനായി നടത്തിയ ശ്രമം വിജയിച്ചില്ലെങ്കിലും, രാജ്യത്തിനായി അഭിമാനകരമായ വെള്ളി മെഡൽ ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ ഗെയിംസിലെ പാരാ പവർലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയാണിത്.








0 comments