Deshabhimani

അണയാതെ പ്രതിഷേധം: ​ഡൽഹിയിൽ ​ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് സിപിഐ എം

CPIM Protest
വെബ് ഡെസ്ക്

Published on Oct 20, 2026, 01:23 PM | 1 min read

ന്യൂഡൽഹി: ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ആളിക്കത്തുന്നു. ദസ്റ ആഘോഷത്തിന്റെ ഭാ​ഗമായി പ്രതിഷേധത്തിൽ നിന്നും ഇന്ത്യ കൂട്ടായ്മയിലെ മറ്റു പാർടികൾ ഇടവേളയെടുക്കുമ്പോഴും പ്രതിഷേധം തുടർന്ന് സിപിഐ എം. എകെജി ഭവനു മുൻപിൽ ​ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക, എസ്ഐആർ നടപടികൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.


സിപിഐ എം നേതാക്കളായ ബൃന്ദാ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡൽഹിയിൽ പ്രതിഷേധം നടത്തിയത്. എകെജി ഭവനു സമീപത്തെ റോഡിലേയ്ക്ക് നടന്നെത്തിയ ശേഷം ​ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുകയായിരുന്നു. ​


കഴിഞ്ഞ ദിവസങ്ങളിൽ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതു വനിതാസംഘടനകൾ ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ പി കെ ശ്രീമതിയുടെ നേതൃത്വത്തിൽ വൻ ജനകീയ മുന്നേറ്റത്തിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. പ്രതിഷേധിക്കുന്ന സ്ത്രീകൾക്കുനേരെ ഡൽഹി പൊലീസും കേന്ദ്രസേനയും അക്രമം അഴിച്ചുവിടുന്നതിനെതിരെയും വലിയ രീതിയിലുള്ള പ്രക്ഷോഭമാണ് രാജ്യതലസ്ഥാനത്ത് അരങ്ങേറുന്നത്.


ഗ്യാനേഷ് കുമാറിന്റെ രാജിയില്ലാതെ പ്രതിഷേധങ്ങളിൽ നിന്നും പിന്മാറില്ലെന്നും വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഐ എം നേതൃത്വം അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home