Deshabhimani

ജാർഖണ്ഡ് പൊലീസ് ന്യൂഡൽഹിയിലും ജയ്പൂരിലുമായി കണ്ടെത്തിയത് കാണാതായ നാല് പെൺകുട്ടികളെ

GIRL CHILDS KIDNAP

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 20, 2026, 01:30 PM | 1 min read

ന്യൂഡൽഹി: ജാർഖണ്ഡ് പൊലീസ് ന്യൂഡൽഹിയിലും ജയ്പൂരിലുമായി നടത്തിയ പ്രത്യേക പരിശോധനയിൽ 10 വർഷമായി കാണാതായ ഒരു പെൺകുട്ടി ഉൾപ്പെടെ നാല് പേരെ രക്ഷപ്പെടുത്തി. ഖുന്തി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ കണ്ടെത്തി നാട്ടിലെത്തിച്ചത്.


വീട്ടുജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തുകാർ തട്ടിക്കൊണ്ടുപോയവരാണ് ഇവർ. 10 വർഷം മുമ്പ് ഡൽഹിയിലെത്തിച്ച പെൺകുട്ടിയെ പിന്നീട് ജയ്പൂരിലെത്തിച്ച് വിറ്റഴിക്കുകയായിരുന്നു.


പുതിയ ആധാർ കാർഡ് നിർമ്മിക്കുന്നതിനിടയിലുണ്ടായ വെരിഫിക്കേഷനിലൂടെയാണ് 10 വർഷമായി കാണാതായ പെൺകുട്ടിയെക്കുറിച്ചുള്ള നിർണായക വിവരം പൊലീസിന് ലഭിച്ചത്.


തുടർന്ന് ഇലക്ട്രോണിക് സർവൈലൻസ് വഴി സ്ഥലം കണ്ടെത്തുകയായിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്ലേസ്‌മെന്റ് ഏജൻസികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home