Deshabhimani

ചൊവ്വയുടെ ഉപഗ്രത്തിൽ ഇറങ്ങാൻ ജപ്പാൻ; ഫോബോസ് ലക്ഷ്യമാക്കി മാർട്ടിയൻ പേടകം പുറപ്പെട്ടു

japan mars
വെബ് ഡെസ്ക്

Published on Oct 20, 2026, 12:42 PM | 1 min read

ടോക്യോ: ചൊവ്വയുടെ ഉപഗ്രങ്ങളിൽ നിന്ന് മണ്ണും പാറയും ശേഖരിച്ച് ഭൂമിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജപ്പാൻ പുതിയ ബഹിരാകാശ ദൗത്യത്തിന് തുടക്കമിട്ടു. മാർട്ടിയൻ മൂൺസ് എക്സ്പ്ലൊറേഷൻ (MMX) പേടകം ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു. ജാപ്പനീസ് എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയുടെ (JAXA) ഫ്ലാഗ്ഷിപ്പ് റോക്കറ്റ് എച്ച്-3 യാണ് പേടകത്തെ വഹിക്കുന്നത്. താനേഗഷിമ ബഹിരാകാശ നിലയത്തിൽ നിന്നായിരുന്നു വിക്ഷേപണം.


ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹമായ 'ഫോബോസ്' (Phobos) ആണ് ലക്ഷ്യം. അടുത്ത വർഷം ഓഗസ്റ്റോടെ പേടകം ചൊവ്വയുടെ സമീപത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് പത്ത് ഗ്രാം സാമ്പിളുകൾ ഫോബോസിൽ നിന്നും ഭൂമിയിൽ എത്തിക്കും. ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വര്‍ഷം പേടകം തുടരും.


സാമ്പിളുകൾ ശേഖരിക്കുക ഫ്രഞ്ച്-ജർമ്മൻ സംയുക്ത റോവറായ 'ഐഡെഫിക്' ഉപയോഗിച്ചാവും. നാസയും, യൂറോപ്യൻ ബഹിരാകാശ ഏജൻസികളും നിരവധി സർവ്വകലാശാലകളും ഈ ചരിത്രപരമായ സംരംഭത്തിൽ ജപ്പാനുമായി സഹകരിക്കുന്നുണ്ട്. ഭാവിയിൽ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കും ഈ ദൗത്യം സഹായകമാകുമെന്ന് നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റ് അഡ്മിനിസ്ട്രേറ്റർിക്കി ഫോക്സ് അഭിപ്രായപ്പെട്ടു.



സൗരയൂഥത്തിലെ രഹസ്യങ്ങൾ

ചുരുളഴിക്കാൻ


ചൊവ്വയും അതിന്റെ രണ്ട് ഉപഗ്രഹങ്ങളായ ഫോബോസും ഡീമോസും (Deimos) എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ ചുരുളഴിക്കാൻ ഈ ദൗത്യത്തിന് സാധിക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. പൊട്ടിത്തെറിയിലൂടെയാണോ ഗുരുത്വബലത്താലുള്ള പിടിച്ചെടുക്കലാണോ ഈ ഉപഗ്രഹങ്ങൾക്ക് മേൽ പ്രയോഗിക്കപ്പെട്ടത് എന്ന് പഠിക്കും. നാസയുടെ പെർസീവറൻസ് റോവർ ചൊവ്വയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. അവ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതി പിന്നീട് പ്രായോഗികമായില്ല. 2028-ഓടെ ചൊവ്വ ദൗത്യം വിക്ഷേപിക്കാനും ജപ്പാന് മുൻപ് 2031-ഓടെ സാമ്പിളുകൾ ഭൂമിയിലെത്തിക്കാനും ചൈനയും ലക്ഷ്യമിടുന്നുണ്ട്.


ഫോബോസിനെ ഒരു 'സ്വാഭാവിക ബഹിരാകാശ നിലയമായി' (Natural Space Station) ഭാവിയിലെ മനുഷ്യ ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമോ എന്നും ജപ്പാന്റെ ഈ പേടകം പരിശോധിക്കും. ചൊവ്വയുടെ രണ്ടാമത്തെ ഉപഗ്രഹമായ ഡീമോസിനെ പേടകം നിരീക്ഷിക്കുമെങ്കിലും അവിടെ ലാൻഡിംഗ് ഉണ്ടാകില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home