ഒമ്പതു വയസുകാരൻ പുഴയിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങിമരിച്ചു

ചാലക്കുടി: കാടുകുറ്റിയില്‍ ചാലക്കുടിപ്പുഴയുടെ അറങ്ങാലിക്കടവില്‍ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് പഞ്ചായത്തിലെ എളവൂര്‍ കൊടുമ്പിള്ളി കൃഷ്ണനാ(30)ണ് മരിച്ചത്.
കുടുംബ സുഹൃത്തുക്കളായ ആറംഗ സംഘമാണ് അറങ്ങാലിക്കടവില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ സംഘത്തിലെ ഒമ്പതുവയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് കൃഷ്ണന്‍ ഒഴുക്കിൽപ്പെട്ടത്. നാട്ടുകാര്‍ ഉടന്‍ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംസ്‌കാരം പിന്നീട്. അച്ഛൻ: ജോഷി. അമ്മ: മിനി. സഹോദരന്‍: അഖില്‍.








0 comments