print edition ഒന്നാംഘട്ടത്തിന്‌ ഇനി ഒരാഴ്‌ച മാത്രം: ചർച്ച വികസനവും മതനിരപേക്ഷതയും

LOCAL BODY
avatar
ഒ വി സുരേഷ്‌

Published on Dec 01, 2025, 07:23 AM | 1 min read

തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന്‌ ഇനി ഒരാഴ്‌ച മാത്രം. യുഡിഎഫും ബിജെപിയും ഒരുകൂട്ടം മാധ്യമങ്ങളും ഉയർത്താൻ ശ്രമിച്ച വിവാദങ്ങളെ പിന്തള്ളി സംസ്ഥാനത്ത്‌ വികസനവും ക്ഷേമവും മതനിരപേക്ഷതയും തന്നെ മുഖ്യ തെരഞ്ഞെടുപ്പ്‌ ചർച്ച . ജമാഅത്തെ ഇസ്ലാമി, ബിജെപിlocal body election എന്നീ വർഗീയ ശക്തികളുമായുണ്ടാക്കിയ അവിശുദ്ധ സഖ്യവും ലൈംഗിക പീഡനപരാതിയും, ഗ്രൂപ്പ്‌ പോരും വിമത ശല്യവുമായി യുഡിഎഫ്‌ പതറുന്പോൾ വിവാദങ്ങളല്ല, വികസനവും ക്ഷേമവുമാണ്‌ ലക്ഷ്യമെന്ന ഉറപ്പോടെയൊണ്‌ എൽഡിഎഫ്‌ കളം നിറയുന്നത്‌.

എൽഡിഎഫ്‌ മേൽക്കൈ തുടരുമെന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. കാസർകോട്‌ മുതൽ തിരുവനന്തപുരംവരെ എല്ലാവരും പറയുന്നത്‌ ‘എൽഡിഎഫ്‌ ആണേൽ ലൈഫ്‌ സെറ്റാണ്‌’ എന്നാണ്‌. തദ്ദേശസ്ഥാപനങ്ങൾക്ക്‌ അധികാരവും ഫണ്ടും നൽകിയത്‌ എൽഡിഎഫ്‌ സർക്കാരുകളാണ്‌. നാടിനെ മാറ്റിമറിച്ച ഒമ്പതരവർഷം ജനങ്ങൾക്കുമുന്നിലുണ്ട്‌. അതിന്റെ തുടർച്ചയും നവകേരള സൃഷ്‌ടിക്കായുള്ള നിർദേശങ്ങളുമാണ്‌ എൽഡിഎഫ്‌ പ്രകടനപത്രിക മുന്നോട്ടുവച്ചത്‌. ക്ഷേമപെൻഷൻ കുടിശ്ശികയില്ലാതെ കൃത്യമായി ലഭിക്കുന്നതും രണ്ടായിരമാക്കിയതും രാജ്യത്ത്‌ ആദ്യമായി സ്‌ത്രീ സുരക്ഷാ പദ്ധതി, യുവാക്കൾക്കുള്ള കണക്ട്‌ ടു വർക്ക്‌ പദ്ധതി എന്നിവയിലൂടെ ആയിരം രൂപ പ്രതിമാസം എത്തിക്കുന്നതും സമൂഹത്തിൽ നല്ല അഭിപ്രായമുണ്ടാക്കിയിട്ടുണ്ട്‌.

ആശ, അങ്കണവാടി, സ്‌കൂൾ പാചക തൊഴിലാളികൾക്കുള്ള ഓണറേറിയം വർധനയും വോട്ടർമാരിൽ ചലനമുണ്ടാക്കിയിട്ടുണ്ട്‌. കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപനശേഷം കേരളത്തെ കേവല ദാരിദ്ര്യമുക്തമാക്കുമെന്ന്‌ എൽഡിഎഫ്‌ ഉറപ്പുനൽകുന്നു. ഇ‍ൗ നേട്ടം കൈവരിച്ചതിൽ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നിർണായക പങ്കുണ്ട്‌. സംസ്ഥാനത്ത്‌ 15 വാർഡുകളിലെ എതിരില്ലാവിജയം എൽഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടി. വീടുകൾ കയറിയിറങ്ങിയുള്ള വോട്ടഭ്യർഥനയും പൊതുപര്യടനവും സജീവം. മുഖ്യമന്ത്രിയും എൽഡിഎഫ്‌ നേതാക്കളും പങ്കെടുത്തുള്ള പൊതുയോഗങ്ങളും നടക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home