print edition പെരിങ്ങമ്മല സഹ. സംഘത്തിലെ ബിജെപി തട്ടിപ്പ്‌: എസ്‌ സുരേഷ്‌ അപേക്ഷ 
നൽകാതെയും വായ്‌പ

peringammala society scam s suresh
avatar
ബിമൽ പേരയം

Published on Dec 01, 2025, 07:33 AM | 1 min read

തിരുവനന്തപുരം : പെരിങ്ങമ്മല ലേബർ കോൺട്രാക്‌ട്‌ സഹകരണസംഘം അഴിമതിയിൽ സംഘം വൈസ്‌ പ്രസിഡന്റും ബിജെപി ജനറൽ സെക്രട്ടറിയുമായ എസ്‌ സുരേഷിന്റെ വാദങ്ങൾ പച്ചക്കള്ളമെന്ന്‌ തെളിയിക്കുന്ന രേഖകൾ പുറത്ത്‌. സുരേഷ്‌ വായ്‌പയെടുത്ത 43 ലക്ഷംരൂപ തിരിച്ചടയ്‌ക്കണമെന്ന സഹകരണ ജോയിന്റ്‌ രജിസ്റ്റാറിന്റെ സർചാപെരിങ്ങമ്മല ലേബർ കോൺട്രാക്‌ട്‌ സഹകരണസംഘം അഴിമതിയിൽ സംഘം വൈസ്‌ പ്രസിഡന്റും ബിജെപി ജനറൽ സെക്രട്ടറിയുമായ എസ്‌ സുരേഷിന്റെ വാദങ്ങൾ പച്ചക്കള്ളമെന്ന്‌ തെളിയിക്കുന്ന രേഖകൾ പുറത്ത്‌. സുരേഷ്‌ വായ്‌പയെടുത്ത 43 ലക്ഷംരൂപ തിരിച്ചടയ്‌ർജ് ഉത്തരവിന്റെ കോപ്പിയാണ്‌ പുറത്തായത്‌. തന്റെ പേരിൽ വായ്‌പയില്ലെന്ന സുരേഷിന്റെ കള്ളം ഇതോടെ വെളിച്ചത്തായി.

2014ലാണ്‌ വായ്‌പകളെടുത്തത്‌. പതിനൊന്ന്‌ വർഷത്തെ 18ശതമാനം പലിശസഹിതമാണ്‌ തിരിച്ചടയ്‌ക്കാനുള്ളത്‌. ഭരണസമിതിയിൽപ്പെട്ടവർക്ക്‌ അതേ ബാങ്കിൽനിന്ന്‌ വായ്‌പയെടുക്കാനാവില്ലെന്ന നിയമം അട്ടിമറിച്ചാണ്‌ സുരേഷ്‌ വായ്‌പ തരപ്പെടുത്തിയത്‌. ബാങ്കിന്റെ വാർഷിക പൊതുയോഗങ്ങളിൽ പങ്കെടുത്തതിനും രേഖയുണ്ട്‌. അപേക്ഷ നൽകാതെയും അപേക്ഷ നൽകിയും പണം കൈപ്പറ്റി. പ്രസിഡന്റായിരുന്ന ആർഎസ്‌എസ്‌ മുൻ വിഭാഗ്‌ ശാരീരിക്‌ പ്രമുഖ്‌ പത്മകുമാർ 46 ലക്ഷമാണ്‌ തിരിച്ചടയ്‌ക്കാനുള്ളത്‌. ഭരണസമിതിയിലെ 16ൽ ഏഴ്‌ പേർ 46 ലക്ഷം വീതവും ഒന്പത്‌ പേർ 19 ലക്ഷം വീതവും തിരിച്ചടയ്‌ക്കണം. ബാങ്കിന് 4.16 കോടിയുടെ നഷ്‌ടമാണുണ്ടാക്കിയത്‌. സ്ഥിരനിക്ഷേപകർക്ക്‌ നിക്ഷേപത്തുക തിരികെ നൽകാതിരിക്കുക, ജനറൽ ലഡ്‌ജർ കൃത്യമായി എഴുതി സ‍ൂക്ഷിക്കാതിരിക്കുക, തിരിച്ചടവ്‌ കാലാവധി കഴിഞ്ഞ വായ്‌പ്പകൾ തിരികെ ഇ‍ൗടാക്കുന്നതിന്‌ ആർബിട്രേഷൻ കേസ്‌ ഫയൽ ചെയ്യാതിരിക്കുക, തുടങ്ങി ഒട്ടേറെ ക്രമക്കേടുകളാണ്‌ സുരേഷ്‌ വൈസ്‌പ്രസിഡന്റായ ഭരണസമിതി നടത്തിയത്‌.

അഴിമതി, ആസ്‌തിനഷ്‌ടം എന്നിവ സംബന്ധിച്ച പരാതിയിൽ സഹകരണ വകുപ്പ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഗുരുതര ക്രമക്കേട്‌ കണ്ടെത്തിയത്‌. 2013ലും 2018ലും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിൽനിന്ന്‌ തുക ഇ‍ൗടാക്കണമെന്നാണ്‌ നിർദേശം. ഇതേത്തുടർന്ന്‌ തിരുവനന്തപുരം ജില്ലാസഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാർ 2023ലാണ്‌ സർചാർജ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home