ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റ്: മാനംമുട്ടെ കേരളം

കെ പി അക്ഷയ്
Published on Dec 01, 2025, 08:03 AM | 2 min read
ഭിവാനി (ഹരിയാന)
:എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കേരളത്തിന് ഹാട്രിക് കിരീടം. ദേശീയ സീനിയർ(അണ്ടർ 19) സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ എട്ട് സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമടക്കം 67 പോയിന്റുമായാണ് നേട്ടം. ആതിഥേയരായ ഹരിയാനയും(64) മഹാരാഷ്‌ട്രയും (63) തൊട്ടടുത്തെത്തിയെങ്കിലും കേരളത്തിന്റെ നിശ്ചയദാർഢ്യം തുടർച്ചയായ മൂന്നാം കിരീടമൊരുക്കി. മോശം കാലാവസ്ഥയെയും പാളിപ്പോയ സംഘാടനത്തെയും മറികടന്നാണ് വിജയം.
ആൺകുട്ടികളുടെ വിഭാഗത്തിൽ 45 പോയിന്റോടെ കേരളം ഒന്നാമതെത്തി. എട്ട് സ്വർണത്തിൽ ആറും ആൺകുട്ടികളുടെ സംഭാവനയാണ്.
എക്കാലവും നയിക്കാറുള്ള പെൺകുട്ടികൾ ഇക്കുറി 22 പോയിന്റോടെ മൂന്നാം സ്ഥാനത്തായി. ഹരിയാനയും (56), മഹാരാഷ്ട്രയുമാണ് (39) മുന്നിൽ. കേരളത്തിന്റെ സി കെ ഫസലുൽ ഹഖും ഹരിയാനയുടെ ആരതി സിവാചുമാണ് മികച്ച അത്‌ലീറ്റുകൾ.
മൂന്ന് ഇനങ്ങൾ അവശേഷിച്ച അവസാന ദിനം ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിലെ സ്വർണമാണ് കിരീട നേട്ടത്തിൽ നിർണായകമായത്. അതുവഴി 10 പോയിന്റ് ലഭിച്ചു. എ ആരോമൽ ഉണ്ണി (ജിവി രാജ സ്‌പോർട്‌സ് സ്‌കൂൾ, തിരുവനന്തപുരം), സ്റ്റെഫിൻ സാലു (ജിവിഎച്ച്‌എസ്‌എസ് കൽപറ്റ, വയനാട്), ഗൗതം കൃഷ്ണ (എച്ച്‌എസ്‌എസ് മുണ്ടൂർ, പാലക്കാട്), അൽ ഷാമിൽ ഹുസൈഎല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കേരളത്തിന് ഹാട്രിക് കിരീടം. ദേശീയ സീനിയർ(അണ്ടർ 19) സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ എട്ട് സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമടക്കം 67 പോയിന്റുമായാണ് നേട്ടം. ൻ (വിഎംഎച്ച്‌എസ്‌എസ് വടവന്നൂർ, പാലക്കാട്) എന്നിവർ മൂന്ന് മിനിറ്റ് 15.91 സെക്കൻഡിൽ ഫിനിഷ് ചെയ്തു. കിരീടപ്പോരിൽ ഒപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര (മൂന്ന് മിനിറ്റ് 17.14 സെക്കൻഡ്) രണ്ടാമതായി. പഞ്ചാബിനാണ് (മൂന്ന് മിനിറ്റ് 17.75 സെക്കൻഡ് ) മൂന്നാംസ്ഥാനം.
പെൺകുട്ടികളുടെ റിലേയിൽ വെങ്കലം കൂടി ലഭിച്ചതോടെ കേരളം കിരീടമുറപ്പിച്ചു. വി ലിപിക (വിഎംഎച്ച്‌എസ്‌എസ് വടവന്നൂർ, പാലക്കാട്), കെ വീണ (വിഎംഎച്ച്‌എസ്‌എസ് വടവന്നൂർ, പാലക്കാട്), ഡി ദിൽസ (സിഎഫ്‌ഡിവിഎച്ച്‌എസ്‌എസ് മാത്തൂർ, പാലക്കാട്), വി ജെ നവ്യ (ഗവ. ഡിവിഎച്ച്‌എസ്‌എസ് ചാരമംഗലം, ആലപ്പുഴ) എന്നിവരാണ് വെങ്കലമണിഞ്ഞത്. ഹരിയാന സ്വർണം നേടിയപ്പോൾ (മൂന്ന് മിനിറ്റ് 55 സെക്കൻഡ്), ഡൽഹി (മൂന്ന് മിനിറ്റ് 56 സെക്കൻഡ്) വെള്ളി നേടി. കേരളം മൂന്ന് മിനിറ്റ് 57 സെക്കൻഡിലാണ് ഫിനിഷ് ചെയ്‌തത്.
പെൺകുട്ടികളുടെ ജാവലിൻത്രോ ഫൈനലിൽ കേരള താരങ്ങളുണ്ടായിരുന്നില്ല. ഇൗയിനത്തിലും പെൺകുട്ടികളുടെ റിലേയിലും മഹാരാഷ്‌ട്രക്ക് മെഡൽ കിട്ടാത്തത് രക്ഷയായി. ഹരിയാന റിലേയിൽ ഒന്നാമതെത്തിയെങ്കിലും കേരളത്തിന് പിറകിൽ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ അവസാനിപ്പിച്ചു.








0 comments