എളരാന്‍ കടപ്പുറത്തെ സ്വര്‍ണമീൻ

സി കെ ഫസലുള്‍ ഹഖ്
പി അഭിഷേക്
Published on Dec 01, 2025, 08:25 AM | 1 min read
മലപ്പുറം
: ദേശീയ സ്‌കൂള്‍ മീറ്റിലെ മികച്ച അത്‌ലീറ്റിനുള്ള പുരസ്‌കാരം നേടിയപ്പോൾ ഫസലുവിന്റെയുള്ളിലെ സന്തോഷത്തിരകള്‍ മലപ്പുറം താനൂരിലെ എളരാന്‍ കടപ്പുറത്താണ് എളരാന്‍
കടപ്പുറത്തെ സ്വര്‍ണമീൻ ണ് തീരം തൊട്ടത്. ഇവിടുത്തെ പൂഴിമണ്ണില്‍ ചുവടുറപ്പിച്ചാണ് അവൻ ഉയരങ്ങളിലേക്ക് പറന്നത്. 110 മീറ്റർ ഹർഡിൽസിൽ 13.66 സെക്കൻഡോടെ ഒന്നാമതെത്തി. ഇൗ പ്രകടനത്തിന് 1128 പോയിന്റ് ലഭിച്ചു. സ്വർണം നേടിയ 4x100 മീറ്റർ റിലേ ടീമിലും അംഗമാണ്.
മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് സി കെ ഫസലുൽ ഹഖ്. സംസ്ഥാന സ്‌കൂൾ മീറ്റിൽ ഹർഡിൽസിൽ സ്വർണവും 100, 200 മീറ്റർ ഓട്ടത്തിൽ വെള്ളിയും നേടിയിരുന്നു. ദേശീയ മീറ്റിൽ ഇൗ ഇനങ്ങൾ അടുത്തടുത്തായി വന്നപ്പോൾ 100, 200 മീറ്ററുകൾ ഒഴിവാക്കി. സ്‌കൂളിലെ കായികാധ്യാപകനായ മുഹമ്മദ് അർഷാദിന് കീഴിൽ മൂന്നു വർഷമായി ഹർഡിൽസ് പരിശീലിക്കുന്നു.
താനൂര്‍ എച്ച്എസ്എം സ്‌കൂളില്‍ രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കാട്ടിയ ചെറിയ കുസൃതിയാണ് ഓട്ടക്കാരനെ കണ്ടെത്തിയത്. സ്‌കൂള്‍ സമയത്ത് സമീപത്തെ കടയില്‍നിന്ന് മിഠായി വാങ്ങിവന്ന ഫസലുവിനെ കായികാധ്യാപിക ആരിഫ തടഞ്ഞുനിര്‍ത്തി. എവിടെ പോയെന്ന് ചോദിച്ചപ്പോള്‍ മിഠായി വാങ്ങാനെന്ന് പറഞ്ഞ് അവന്‍ ഓടി.
ടീച്ചര്‍ പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല. വീട്ടില്‍ വിവരമറിഞ്ഞു. അവന്‍ നല്ലൊരു എളരാന്‍
കടപ്പുറത്തെ സ്വര്‍ണമീൻ ഓട്ടക്കാരനാണെന്നും പ്രോത്സാഹിപ്പിക്കണമെന്നുമായിരുന്നു അധ്യാപികയുടെ നിര്‍ദേശം. മത്സ്യത്തൊഴിലാളിയായ ബാപ്പ ചേപ്പാടന്‍കടവത്ത് സിദ്ദിഖ് മറിച്ചൊന്നും ആലോചിക്കാതെ സമ്മതംമൂളി.
എട്ടാംക്ലാസ് ജയിച്ചപ്പോള്‍ ആരിഫ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മികച്ച പരിശീലനം ലഭിക്കാന്‍ തിരുനാവായ നാവാമുകുന്ദ സ്‌കൂളിലേക്ക് മാറ്റി. ഉമ്മ കുഞ്ഞുമോള്‍ക്ക് മകനെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതിനാല്‍ ഹോസ്‌റ്റലില്‍ നില്‍ക്കാന്‍ സമ്മതിച്ചില്ല.
ഇതോടെ പരിശീലനം മുടങ്ങാതിരിക്കാന്‍ രാവിലെ ആറിനുള്ള ട്രെയിനിലായി സ്‌കൂൾ യാത്ര. പരിശീലനവും കഴിഞ്ഞ് രാത്രി പത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തുന്നത്.
മക്കള്‍ കഷ്ടപ്പാടുനിറഞ്ഞ മത്സ്യബന്ധനത്തിലേക്ക് വരരുതെന്ന് ആഗ്രഹമുള്ള സിദ്ദിഖ് ആവശ്യങ്ങളെല്ലാം നിറവേറ്റി. ഒരിക്കല്‍ ബിഹാറില്‍ നടക്കുന്ന ദേശീയമത്സരത്തില്‍ പങ്കെടുക്കാന്‍ വിമാനടിക്കറ്റെടുത്തത് ഉമ്മയുടെ സ്വര്‍ണമാല വിറ്റാണ്. ഹാന്‍ഡ്ബോള്‍ താരമായ ചേട്ടന്‍ മുഹമ്മദ് ഫര്‍ഷിലും പിന്തുണ നല്‍കി.








0 comments