രാജസ്ഥാൻ റോയൽസും വിൽപ്പനയ്ക്ക്

മുംബെെ: 2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചാമ്പ്യൻമാരായ ആർസിബിക്കൊപ്പം രാജസ്ഥാൻ റോയൽസും വിൽക്കാൻ ഉടമകൾ തയ്യാറെടുക്കുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്.
ഒന്നല്ല, രണ്ട് ഐപിഎൽ ടീമുകൾ - ആർസിബിയും ആർആറും - ഇപ്പോൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു എന്ന് ഞാൻ കേൾക്കുന്നു. ഇന്നത്തെ ഉയർന്ന ബ്രാൻഡ് മൂല്യം മുതലാക്കാൻ ആളുകൾ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാണ്. അതിനാൽ, വിൽപ്പനയ്ക്ക് രണ്ട് ടീമുകളും, വാങ്ങാൻ സാധ്യതയുള്ള നാലോ അഞ്ചോ പേരുണ്ട്. ആരായിരിക്കും അത് സ്വന്തമാക്കുക - അവർ പുണെ, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, അതോ യുഎസ്എയിൽ നിന്നുള്ളവരായിരിക്കുമോ?'ഹർഷ ഗോയങ്ക എക്‌സിൽ കുറിച്ചു. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ ജ്യേഷ്ഠ സഹോദരനായ ഹർഷ ഗോയങ്കയുടെ ഈ എക്‌സ് പോസ്റ്റ് ചർച്ചയായിരിക്കുകയാണ്.
ആർസിബിയെ വിൽക്കാനുള്ള നടപടികൾ ആരംഭിച്ചതായി നവംബർ 5-ന് ഉടമകളായ ഡിയാജിയോ സ്ഥിരീകരിച്ചിരുന്നു. ലാക്ലാൻ മർഡോക്ക്, റെഡ്‌ബേർഡ് ക്യാപിറ്റൽ പാർട്‌ണേഴ്‌സ് എന്നിവരാണ് മറ്റു പ്രധാന ഓഹരി ഉടമകൾ. 2024-ലെ റിപ്പോർട്ടുകൾ പ്രകാരം ജയ്പൂർ ആസ്ഥാനമായുള്ള രാജസ്ഥാൻ റോയൽസിന്റെ ഫ്രാഞ്ചൈസിയുടെ 65% ഓഹരിയും റോയൽസ് സ്‌പോർട്‌സ് ഗ്രൂപ്പിന്റെ (എമർജിംഗ് മീഡിയ സ്‌പോർട്ടിംഗ് ഹോൾഡിംഗ്‌സ് ലിമിറ്റഡ്) ഉടമസ്ഥതയിലാണ്.
ബെംഗളൂരു ഫ്രാഞ്ചൈസിയെ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടെന്ന് ആദ്യമായി സൂചന നൽകിയത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയായ അദാർ പൂനാവാലയുടെ എക്‌സ് പോസ്റ്റാണ്.








0 comments