അതിജീവിതയെ അധിക്ഷേപിച്ചും മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും യുഡിഎഫ് കൺവീനർ

അടൂർ പ്രകാശ്
പത്തനംതിട്ട: ലൈംഗികചൂഷണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ചും അതിജീവിതയെ അധിക്ഷേപിച്ചും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മാങ്കൂട്ടത്തിലിനെതിരെയുള്ളത് സിപിഐ എം ഉണ്ടാക്കിയ കെണിയാണെന്നും, അതിജീവിത സിപിഐ എമ്മിന് കിട്ടിയ ഇരയാണെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വീട്ടിൽ ഇരയെ പറഞ്ഞുവിട്ടത് കഥ സൃഷ്ടിക്കാനാണെന്നും ഇരയെ മുതലാക്കുകയാണ് മാർക്സിസ്റ്റ് പാർടിയെന്നും അടൂർ പ്രകാശ് ആക്ഷേപിച്ചു. മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടി നൽകി പരാതി കളവാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അന്വേഷണം നടക്കട്ടെ എന്നായിരുന്നു മറുപടി.
ഗർഭഛിദ്രത്തിന് പെൺകുട്ടിയെ മാങ്കൂട്ടത്തിൽ നിർബന്ധിക്കുന്നതിന്റെ പുറത്തുവന്ന ശബ്ദരേഖ എഐ ആണെന്നായിരുന്നു മുൻപ് അടൂർ പ്രകാശ് പറഞ്ഞത്.








0 comments