കൊളംബോയ്ക്ക് മുകളിൽ ചുഴലി മുന്നറിയിപ്പ്, അഞ്ച് വിമാനങ്ങൾ തിരുവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരം: കൊളംബോ വിമാനത്താവളത്തിന് മുകളിലുള്ള മോശം കാലാവസ്ഥയെ തുടർന്ന് മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ളവ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ തിരുവനന്തപുരത്ത് ഇറക്കി.
തിരിച്ചുവിട്ടവയിൽ ഗൾഫ് മേഖലയിലെ മൂന്ന് വിമാനങ്ങളും മലേഷ്യ, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വിമാനവും ഉൾപ്പെടുന്നു.
കൊളംബോയ്ക്ക് മുകളിലുള്ള ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് കൂടുതൽ വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിഐഎഎൽ) അറിയിച്ചു. തിരുവനന്തപുരത്തെ സർവ്വീസുകളെ ബാധിച്ചിട്ടില്ല.
ശ്രീലങ്കൻ എയർലൈൻസിന്റെ രണ്ട് വിമാനങ്ങളും ദുബായിൽ നിന്നും ദോഹയിൽ നിന്നുമുള്ള ഓരോ വിമാനവും തിരിച്ചുവിട്ടു. ഇതോടൊപ്പം അബുദാബിയിൽ നിന്നുള്ള എത്തിഹാദ് എയർവേയ്‌സിന്റെ വിമാനവും ക്വാലാലംപൂരിൽ നിന്നുള്ള എയർ ഏഷ്യ വിമാനവുമാണ് തിരിച്ചു വിട്ടത്. മുംബൈയിൽ നിന്ന് കൊളംബോയിലേക്കുള്ള ഇൻഡിഗോ വിമാനവും കൊളംബോയിൽ ഇറക്കാൻ കഴിഞ്ഞില്ല.








0 comments