രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധം

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധം. ഒരു നിമിഷം പോലും രാഹുലിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
'രാഹുലും ഷാഫിയുമൊക്കെ ഒരു അധോലോകമായി പ്രവർത്തിക്കുകയാണ്. എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു ക്രിമിനൽ സംഘമായിട്ട് ഇവർ കോൺഗ്രസിൽ പിടിയുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇവരെ ഭയന്നാണ് നോതാക്കൾ പോലും എതിർത്ത് പറയാത്തത്.'
ഒരേ സമയത്ത് നരഹത്യ നടത്തുന്നു ഭീഷണിപ്പെടുത്തുന്നു, അധികാരം ദുർവിനിയോഗം ചെയ്യുന്നു... ഇതെല്ലാം ഈ സ്ഥാനത്ത് ഇരുന്നുകൊണ്ടാണ്. ഒരു കാരണവശാലും കേരള രാഷ്ട്രീയത്തിലും പൊതു മണ്ഡലത്തിലും രാഹുൽ തുടരരുതെന്നും സനോജ് പറഞ്ഞു.









0 comments