ad
Deshabhimani

കാമുകിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ യുവാവിന് വധശിക്ഷയിൽ ഇളവ്

chennai
വെബ് ഡെസ്ക്

Published on Nov 28, 2025, 12:18 PM | 1 min read

ചെന്നൈ: കാമുകിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് മദ്രാസ് ഹൈക്കോടതി.


2002 ൽ ചെന്നൈയിലെ സെന്റ് തോമസ് മൗണ്ടിനടുത്ത് ട്രെയിനിടിച്ച് യുവതി മരിച്ച കേസിലാണ് വിധി. വിദ്യാർത്ഥിനിയായ യുവതിയെ പ്രതി ഡി സതീഷ് ട്രാക്കിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.


ചെന്നൈ ഹൈക്കോടതി ജസ്റ്റിസുമാരായ എൻ സതീഷ് കുമാറും എം ജോതിരാമനും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ശിക്ഷ ഇളവ് പ്രസ്താവിച്ചത്.


20 വർഷത്തെ തടവ് അനുഭവിക്കുന്നതുവരെ പ്രതിക്ക് യാതൊരു ഇളവും അപ്പീലും ബാധകമാവില്ല എന്നും വിധിയിൽ പറഞ്ഞു. അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് വിധി.


പ്രതിയുടെ പ്രായം കണക്കിലെടുത്തതായി കോടതി പറഞ്ഞു. സംഭവത്തിന് മുമ്പ് മോശം പ്രവൃത്തികൾ ഒന്നുമുണ്ടായിട്ടില്ല എന്നതും പരിഗണിച്ചു. ശിക്ഷാ നയം തന്നെ പരിഷ്കരണത്തിന് വേണ്ടിയാണ്. പ്രതികാര നീതിക്ക് വേണ്ടിയല്ലെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു.


ഐപിസി സെക്ഷൻ 302 (വധശിക്ഷ) പ്രകാരം ശിക്ഷ ലഭിക്കാൻ തീർച്ചയായും അർഹതയുണ്ട്. സെക്ഷൻ 302 പ്രകാരം ചുമത്തിയിരിക്കുന്ന കുറ്റം വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ പ്രതിക്ക് സ്വയം പരിഷ്കരിക്കാനുള്ള സമയമുണ്ടെന്ന് കോടതി ചൂണ്ടികാട്ടി.


മകൾ മരിച്ചതോടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. കാൻസർ രോഗം ബാധിച്ച അമ്മയും പിന്നാലെ മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home